ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് തടവിൽ ക ഴിയുന്ന ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിങ് സെങ്കാറിെൻറ ജയിൽവാസം തുടരും. ശിക്ഷയിൽ താൽകാലിക ഇളവ് തേടി സെങ്കാർ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. ഹരജിയിൽ കോടതി സി.ബി.ഐയുടെ പ്രതികരണം തേടുകയും ചെയ്തു.
എന്നാൽ, പിഴത്തുകയായ 25 ലക്ഷം െകട്ടിവെക്കാനുള്ള സമയപരിധി ജസ്റ്റിസുമാരായ മൻമോഹൻ, സംഗീത ദിൻഗ്ര സെഹ്ഗാൾ എന്നിവരടങ്ങിയ ബെഞ്ച് 60 ദിവസത്തേക്ക് നീട്ടിനൽകി. ഇതിൽ 10 ലക്ഷം ഇരക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇരയുടെ ജീവിതത്തിൽ ഒട്ടേറെ ദുരന്തങ്ങൾ സംഭവിച്ചതായും ഇക്കാരണത്താൽ ജയിൽശിക്ഷയിൽ താൽകാലിക ഇളവ് നൽകാൻ തങ്ങൾക്കാവിെല്ലന്നും കോടതി ചൂണ്ടിക്കാട്ടി. ഇരക്ക് ഒരു ഉപാധിയുമില്ലാതെ 10 ലക്ഷം നൽകണമെന്നും കോടതി നിർദേശിച്ചു.