Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅൺലോക്ക്​ 2.0:...

അൺലോക്ക്​ 2.0: അന്താരാഷ്​ട്ര വിമാന സർവീസ്​ പുനഃരാരംഭിച്ചേക്കും

text_fields
bookmark_border
അൺലോക്ക്​ 2.0: അന്താരാഷ്​ട്ര വിമാന സർവീസ്​ പുനഃരാരംഭിച്ചേക്കും
cancel

ന്യൂഡൽഹി: ലോക്​ഡൗൺ ഇളവുകളുടെ രണ്ടാംഘട്ടത്തിൽ ചില റൂട്ടുകളിൽ അന്താരാഷ്​ട്ര വിമാന സർവീസുകൾ പുനഃരാരംഭിച്ചേക്കുമെന്ന്​ സൂചന. ന്യൂഡൽഹി-ന്യൂയോർക്ക്​, മുംബൈ-ന്യൂയോർക്ക്​ റൂട്ടുകളിലാവും സർവീസ്​ തുടങ്ങുക. ഇതിനൊപ്പം ഗൾഫ്​ സെക്​ടറിൽ ചില സ്വകാര്യ വിമാന കമ്പനികൾക്കും അനുമതി നൽകിയേക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളും മെട്രോ സർവീസുകളും അടഞ്ഞു കിടക്കാൻ തന്നെയാണ്​ സാധ്യത. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ഇന്ത്യ ടുഡേയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

ജൂൺ 18ന്​ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ കേന്ദ്രസർക്കാർ അൺലോക്ക്​ 2.0യെ കുറിച്ച്​ ചിന്തിക്കുകയാണെന്ന്​ പ്രധാനമന്ത്രി നരേ​ന്ദ്ര മോദി പറഞ്ഞിരുന്നു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി മാത്രമാവും ഇളവുകൾ അനുവദിക്കുകയെന്നും പ്രധാനമന്ത്രി വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unlock 1.0lockdow​Covid 19
News Summary - Unlock 2.0 guidelines by June 30, some international flights likely to resume: Sources
Next Story