Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബ്രയിൽ എം.ഐ.എം പാർട്ടി ഓഫിസിൽ വാളുമായി അജ്ഞാതരുടെ ആക്രമണം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
മുംബ്രയിൽ എം.ഐ.എം പാർട്ടി ഓഫിസിൽ വാളുമായി അജ്ഞാതരുടെ ആക്രമണം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
cancel

താനെ: മുംബ്ര ഭാഗത്തെ എം.ഐ.എം പാർട്ടി (ഓൾ ഇന്ത്യ മജ് ലി​സെ ഇത്തിഹാദുൽ മുസ്‍ലിമീൻ) ഓഫിസിൽ അജ്ഞാതരുടെ ആക്രമണം. ഓഫിസിൽ അതിക്രമിച്ചു കയറി സംഘം വാളുമായി അവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.



വ്യാഴാഴ്ച രാത്രി എട്ടുമുതൽ ഒമ്പതു മണിവരെയാണ് ആക്രമണം നടന്നത്. അക്രമിസംഘം പാർട്ടി ഓഫിസ് തകർക്കുന്നതി​ന്‍റെയും ആളുകളെ ആക്രമിക്കുന്നതി​ന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എം.ഐ.എം പ്രവർത്തകരായ ഫായിസ് മൻസൂരി, ബിലാൽ ഖാസി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്ന് പാർട്ടി പ്രസിഡന്‍റ് സെയ്ഫ് പത്താൻ പറഞ്ഞു.

തന്നെ കൊല്ലാനാണ് ആക്രമികൾ ലക്ഷ്യമിട്ടതെന്നും പത്താൻ ആരോപിച്ചു. അജ്ഞാതർക്കെതിരെ മുംബ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - unknown persons attack MIM party office in mumbra
Next Story