Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മുഖ്യമന്ത്രിമാർ തന്നെ...

'മുഖ്യമന്ത്രിമാർ തന്നെ ചാൻസലറായാൽ മാത്രമേ സർവകശാലകളിൽ വളർച്ചയുണ്ടാകൂ'; ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി എം.കെ. സ്റ്റാലിൻ

text_fields
bookmark_border
mk stalin
cancel

ചെന്നൈ: മുഖ്യമന്ത്രിമാർ തന്നെ ചാൻസലറായാൽ മാത്രമേ സർവകശാലകളിൽ വളർച്ചയുണ്ടാകൂവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട് ഡോ. ജെ. ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് യൂനിവേഴ്‌സിറ്റിൽ നടന്ന ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

മറ്റാരുടെയെങ്കിലും കൈകളിലെത്തിയാൽ സർവകശാലക്ക് വളർച്ചയുണ്ടാകില്ല എന്ന തിരിച്ചറിവ് വന്നതുകൊണ്ടാകാം 2013ൽ മുഖ്യമന്ത്രി തന്നെ സർവകശാലയുടെ ചാൻസലറായാൽ മതിയെന്ന് ജയലളിത തീരുമാനിച്ചത്. നിലവിലെ സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ അവരുടെ തീരുമാനം പ്രസക്തമാണെന്ന് മനസിലാകുന്നുവെന്നും അഭിനന്ദിക്കുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

2013ൽ മുഖ്യമന്ത്രിയായിരിക്കെ ജയലളിതയാണ് തമിഴ്‌നാട് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്. ജയലളിതയുടെ മരണത്തിന് പിന്നാലെ ൻഗാമി എടപ്പാടി പളനിസ്വാമി 2019ൽ സർവകലാശാലയുടെ പേര് ഡോ. ജെ. ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് യൂനിവേഴ്‌സിറ്റി എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

അതേസമയം അടുത്തിടെ തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ വിമർശിച്ച് സുപ്രീം കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ പരാമർശം. തമിഴ്‌നാടിന്റെ ഹരജിയുടെ അടിസ്ഥാനത്തിൽ 12 ബില്ലുകളിൽ ഗവർണർ ആർ.എൻ രവിയെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്നതിനും ആ അധികാരം സംസ്ഥാന മുഖ്യമന്ത്രിക്ക് നൽകുന്നതിനുമുള്ള നിയമനിർമ്മാണം ബില്ലുകളിൽ ഉൾപ്പെടുത്തിയിരുന്നു. നവംബർ 13 ന് ഗവർണർ 10 ബില്ലുകൾ സംസ്ഥാനത്തിന് തിരികെ നൽകുകയും നവംബർ 18ന് നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ അവ വായിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരെ നിയമിക്കുന്നത് ഗവർണറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityMK StalinDMKRN Ravi
News Summary - Universities can grow only if CMs are chancellors: Stalin
Next Story