Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐക്യസന്നാഹം; നിതീഷ്...

ഐക്യസന്നാഹം; നിതീഷ് യെച്ചൂരിയെ കണ്ടു, പവാറും കളത്തിൽ

text_fields
bookmark_border
ഐക്യസന്നാഹം; നിതീഷ് യെച്ചൂരിയെ കണ്ടു, പവാറും കളത്തിൽ
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക്​ ഗ​തി​വേ​ഗം. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജ​ന​ത​ദ​ൾ-​യു നേ​താ​വു​മാ​യ നി​തീ​ഷ്​ കു​മാ​റി​നെ മു​ന്നി​ൽ​നി​ർ​ത്തി​യു​ള്ള ഐ​ക്യ​ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത്​ കൂ​ടു​ത​ൽ പാ​ർ​ട്ടി​ക​ൾ.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക സ​ഖ്യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി ബി.​ജെ.​പി​ക്കെ​തി​രെ സാ​ധ്യ​മാ​യ പ​ര​മാ​വ​ധി സീ​റ്റു​ക​ളി​ൽ പൊ​തു​സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ക​യെ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യാ​ണ്​ ച​ർ​ച്ച​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ്​ ദേ​ശീ​യ ത​ല​ത്തി​ൽ പൊ​തു​മു​ന്ന​ണി അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ വി​വി​ധ പാ​ർ​ട്ടി​ക​ൾ. ​

ബി​ഹാ​റി​ലെ ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളാ​യ നി​തീ​ഷ്​ കു​മാ​ർ, തേ​​ജ​സ്വി യാ​ദ​വ്​ എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ എ​ന്നി​വ​രെ ക​ണ്ടു. കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​നെ​യും നി​തീ​ഷ്​ നേ​ര​ത്തെ ക​ണ്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ദ്​ പ​വാ​റും ഐ​ക്യ ച​ർ​ച്ച​ക​ൾ​ക്ക്​ മു​ന്നി​ട്ടി​റ​ങ്ങി. വ്യാ​ഴാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ അ​​ദ്ദേ​ഹം ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി. രാ​ഹു​ലും ഉ​ണ്ടാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളും നി​തീ​ഷ്​ കു​മാ​റും മ​റ്റു പാ​ർ​ട്ടി നേ​താ​ക്ക​ളോ​ട്​ സം​സാ​രി​ക്കു​ന്ന​തി​ന്​ പ്ലാ​ൻ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​പ്പി​നു പു​റ​മെ, കോ​ൺ​ഗ്ര​സു​മാ​യി ച​ർ​ച്ച​ക്ക്​ താ​ല്പ​ര്യ​മി​ല്ലാ​ത്ത തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​മ​ത ബാ​ന​ർ​ജി, ബി.​ആ​ർ.​എ​സ്​ നേ​താ​വ്​ ച​ന്ദ്ര​ശേ​ഖ​ര റാ​വു എ​ന്നി​വ​രു​മാ​യി നി​തീ​ഷ്​ സം​സാ​രി​ക്കും. കു​ടും​ബ​ബ​ന്ധു കൂ​ടി​യാ​യ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വ്​ അ​ഖി​ലേ​ഷ്​ യാ​ദ​വു​മാ​യി ആ​ർ.​ജെ.​ഡി നേ​താ​വ്​ തേ​ജ​സ്വി യാ​ദ​വ്​ ച​ർ​ച്ച ന​ട​ത്തും. എ​ൻ.​സി.​പി​ക്കു പു​റ​മെ, ശി​വ​സേ​ന, ഡി.​എം.​കെ, ഝാ​ർ​ഖ​ണ്ഡ്​ മു​ക്തി മോ​ർ​ച്ച തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​മാ​യി കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish kumarsitaram yechury
News Summary - unity; Nitish Met Yechury
Next Story