കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹിന്ദി ഡൊമെയ്ൻ നാമം സ്വീകരിച്ചു
text_fieldsന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ നിന്നുള്ള കടുത്ത എതിർപ്പുകൾ വകവെക്കാതെ മോദി സർക്കാർ ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിനിടെ, കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകൾ ഹിന്ദി വെബ് വിലാസങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇംഗ്ലീഷ് സൈറ്റിന് ഹിന്ദി യു.ആർ.എൽ ആണ് ഉപയോഗിക്കുന്നത്.
ഇപ്പോൾ mha.gov.in എന്ന് ടൈപ്പ് ചെയ്‌താൽ അത് ഹിന്ദി യു.ആർ.എലിലേക്ക് ആണ് പോവുക. 2019ലെ കണക്കനുസരിച്ച് ഏകദേശം 43 ശതമാനം ഇന്ത്യക്കാർക്ക് ഹിന്ദി സംസാരിക്കാൻ കഴിയുമെന്നാണ്. എന്നാൽ ഹിന്ദിയിലെ വായനക്കാരുടെ എണ്ണം കുറവാണ്. ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ പല്ലുംനഖവും ഉപയോഗിച്ച് ശക്തമായി എതിർക്കുന്നത് തമിഴ്നാടാണ്.
എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ത്രിഭാഷാ ഫോർമുല നടപ്പിലാക്കിയില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാന് കീഴിലുള്ള ധനസഹായം നിർത്തുമെന്ന് മോദി സർക്കാർ ഭീഷണിപ്പെടുത്തിയിരുന്നു.
മുൻകാലങ്ങളിൽ അന്താരാഷ്ട്ര വെബ്, ഇമെയിൽ വിലാസങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. കാരണം ഡൊമെയ്ൻ നെയിം സിസ്റ്റം യഥാർഥത്തിൽ (അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചേഞ്ച്) പിന്തുണക്കാൻ വേണ്ടി നിർമിച്ചതാണ്. ആദ്യകാല കമ്പ്യൂട്ടിംഗിൽ ഉപയോഗിച്ചിരുന്ന അടിസ്ഥാന പ്രതീക ഗണമായിരുന്നു അത്. കൂടുതലും ഇംഗ്ലീഷിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പല ഇംഗ്ലീഷ് ഇതര ഭാഷകളും ലാറ്റിൻ അക്ഷരമാലയുടെ ചില പതിപ്പുകളും പോലും ഉപയോഗിക്കാൻ കഴിയില്ല എന്നാണ്.
1980കൾ മുതൽ, ലോകമെമ്പാടുമുള്ള ഗവേഷകർ ഈ പരിമിതികൾ മറികടക്കാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന്, മിക്ക വെബ് ബ്രൗസറുകളും ഇമെയിൽ സേവനങ്ങളും നേരിട്ട് അല്ലെങ്കിലും ഇന്റർനാഷനലൈസ്ഡ് ഡൊമെയ്ൻ നാമങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

