Top
Begin typing your search above and press return to search.
exit_to_app
exit_to_app
Yogita Solanki
cancel
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രമന്ത്രി...

കേന്ദ്രമന്ത്രി തവർചന്ദ്​ ഗെഹ്​ലോട്ടിന്‍റെ മകൾ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border

ഇന്ദോർ: കേന്ദ്രമന്ത്രി തവർചന്ദ്​ ഗെഹ്​ലോട്ടിന്‍റെ മകൾ യോഗിത സോളങ്കി കോവിഡ്​ ബാധിച്ചു മരിച്ചു. 42 വയസായിരുന്നു. ഇന്ദോറിലെ മേദാന്ത ആശ​ുപത്രിയിൽ ചികിത്സയിലായിരുന്നു അവർ.

ശ്വാസകോശത്തിൽ 80 ശത​മാനത്തോളം അണുബാധ ബാധിച്ചതാണ്​ ആരോഗ്യനില ഗുരുതരമാക്കിയതെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. ജീവൻരക്ഷാ മരുന്നുകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ നൽകില്ലെന്ന്​ അവർ കൂട്ടിച്ചേർത്തു.

രോഗബാധയെ തുടർന്ന്​ ആദ്യം ഉജ്ജയിനിലെ ആശുപത്രിയിലായിരുന്നു യോഗിതയെ പ്രവേശിപ്പിച്ചത്​. പിന്നീട്​ മേദാന്തയിലേക്ക്​ മാറ്റുകയായിരുന്നു. വീട്ടമ്മയായ യോഗിത ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പമായിരുന്നു താമസം.

മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ, ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ വി.ഡി. ശർമ തുടങ്ങിയ നിരവധി നേതാക്കൾ അനുശോചനം അറിയിച്ചു.

Show Full Article
TAGS:Thawarchand Gehlot Indore Yogita Solanki 
News Summary - Union minister Thawarchand Gehlot's daughter dies of Covid-19 in Indore
Next Story