പ്രജ്ഞ മാപ്പു പറയേണ്ടതില്ല; ഗോദ്സെ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും -അനന്ത്കുമാർ ഹെഗ്ഡെ
text_fieldsന്യൂഡൽഹി: ഗാന്ധിഘാതകൻ നാഥുറാം വിനായക് ഗോദ്സെയെ അനുകൂലിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ. ഗോദ്സ െ അനുകൂല പരാമർശങ്ങളിൽ പ്രജ്ഞസിങ് മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ഹെഗ്ഡെ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. അതേസമയം, സംഭവം വിവാദമായതോടെ ഗോദ്സെയെ കുറിച്ച് പരാമർശിക്കുന്ന ട്വീറ്റ് അനന്ത്കുമാർ ഹെഗ്ഡെ നീക്കം ചെയ്തു. തൻെറ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഹെഗ്ഡെ വ്യക്തമാക്കി.
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും ഗോദ്സെ ചർച്ചയാവുന്നതിൽ സന്തോഷമുണ്ട്. ഇത്തരം ചർച്ചകളിൽ ഗോദ്സെ സന്തോഷിക്കുന്നുണ്ടാകുമെന്നും ഹെഗ്ഡെ വ്യക്തമാക്കി. ബി.ജെ.പിയുടെ ഭോപ്പാൽ ലോക്സഭ മണ്ഡലം സ്ഥാനാർഥി പ്രജ്ഞസിങ് ഠാക്കൂർ ഗോദ്സെയെ അനുകൂലിച്ചതിന് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹെഗ്ഡെയുടെയും പരാമർശം.
നാഥുറാം വിനായക് ഗോദ്സെ ദേശഭക്തനാണെന്നായിരുന്നു പ്രജ്ഞ സിങ്ങിൻെറ പ്രസ്താവന. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ഇവർ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു.