ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അൻഗാദിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെ പങ്കുവെക്കുകയായിരുന്നു.
മറ്റു ശാരീരിക അസ്വസ്ഥതകൾ ഇല്ലെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം അറിയിച്ചു.