കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധന നടത്തണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
"ഒരു പ്രഖ്യാപനം നടത്തുമ്പോൾ ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്; അതിനാൽ ഞാൻ ഇവിടെ ലളിതമായി പറയുന്നു, കോവിഡ് പരിശോധനയിൽ എനിക്ക് പോസിറ്റീവ് ആണ്. ഞാനുമായി സമ്പർക്കം പുലർത്തിയവർ എത്രയും വേഗം സ്വയം പരിശോധന നടത്തണമെന്ന് അഭ്യർഥിക്കുന്നു -സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച നിരവധി റാലികളിൽ സ്മൃതി ഇറാനി പങ്കെടുത്തിരുന്നു. നേരത്തെ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്തകരി, ധർമേന്ദ്ര പ്രധാൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ചികിത്സയിൽ രോഗം ഭേദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

