Begin typing your search above and press return to search.
exit_to_app
exit_to_app

Photo Credits: PTI
Posted On
date_range Updated On
date_range കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കോവിഡ്
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെ പങ്കുവെക്കുകയായിരുന്നു.
'കോവിഡ് 19െൻറ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധന നടത്തി. ഫലം പോസിറ്റീവാകുകയും ചെയ്തു. സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. ഞാനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അഭ്യർഥിക്കുന്നു. സുരക്ഷിതമായിരിക്കൂ' -സദാനന്ദ ഗൗഡ ട്വീറ്റ് ചെയ്തു.
നേരത്തേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഗജേന്ദ്ര സിങ് ഷെകാവത്ത്, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ തുടങ്ങിയവർ സദാനന്ദ ഗൗഡക്ക് വേഗം രോഗമുക്തി നേടാൻ ആശംസിച്ചു.
Next Story
