കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവെച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചതായി രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
രാജ്യസഭയിലെ കാലാവധി അവസാനിപ്പിച്ചതിനു പിന്നാലെയാണ് രാജി. പഞ്ചാബിൽ നിന്നുള്ള ബി.ജെ.പി നേതാവാണ് രവ്നീത് സിങ് ബിട്ടു. രാജ്യസഭാ എംപി എന്ന നിലയിലുള്ള കാലാവധി അവസാനിച്ചെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്നും ബിട്ടു മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്.
റെയിൽവേക്ക് പുറമേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി സ്ഥാനവും ബിട്ടു വഹിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് ബിട്ടുവിന്‍റെ രാജി സ്വീകരിച്ചതെന്ന് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നുണ്ട്. 2004 മുതൽ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായിരുന്നു രവ്നീത് സിങ് ബിട്ടു. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങിന്‍റെ ചെറുമകൻ കൂടിയാണ് ബിട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും തോറ്റുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

