Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗഡ്കരി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അമിത് ഷാ ഉൾപ്പടെ നിരവധി കേന്ദ്രമന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ക്ഷീണം തോന്നിയതിനെ തുടർന്ന് ഡോക്ടറെ കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്നും ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.
താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും ജാഗ്രതയോടെയും സുരക്ഷയോടും ഇരിക്കണമെന്നും ഗഡ്കരി അഭ്യർഥിച്ചു.
Next Story

