Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'തമിഴ്ത്തായ്​...

'തമിഴ്ത്തായ്​ വാഴ്ത്ത്​' ഗാനാലാപന സമയത്ത്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി എഴുന്നേറ്റ്​ നിൽക്കാത്തത്​ വിവാദമാവുന്നു

text_fields
bookmark_border
തമിഴ്ത്തായ്​ വാഴ്ത്ത്​ ഗാനാലാപന സമയത്ത്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി എഴുന്നേറ്റ്​ നിൽക്കാത്തത്​ വിവാദമാവുന്നു
cancel
Listen to this Article

ചെന്നൈ: തമിഴ്​നാട്​ സർക്കാറിന്‍റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച 'തമിഴ്​ത്തായ്​ വാഴ്ത്ത്​' ഗാനാലാപന വേളയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്​ഗിരി എഴുന്നേറ്റ്​ നിൽക്കാത്തതിനെ ചോദ്യം ചെയ്ത്​ ഡി.എം.കെ നേതാവും സംസ്ഥാന ഐ.ടി മന്ത്രിയുമായ മനോ തങ്കരാജ്​ രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ എഴുന്നേറ്റ്​ നിന്നപ്പോൾ വീഡിയോ കോൺഫറൻസിങ്ങിലുടെ പ​ങ്കെടുത്ത കേന്ദ്രമന്ത്രി കസേരിയിലിരിക്കുകയായിരുന്നുവെന്നും ഇതിലൂടെ തമിഴക ജനതയെ അവഹേളിച്ചതായും മന്ത്രി ആരോപിച്ചു.

വ്യാഴാഴ്ച ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 31,500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്​നാട്​ ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവരും സംബന്ധിച്ചു. തമിഴിനെയും തമിഴ്‌നാടിന്‍റെ സംസ്‌കാരത്തെയും പ്രധാനമന്ത്രി പ്രശംസിച്ചാണ്​ സംസാരിച്ചത്​. വീഡിയോ കോൺഫറൻസിൽ പ​ങ്കെടുത്ത മറ്റെല്ലാവരും തമിഴ്ത്തായ്​ വാഴ്ത്തിന്‍റെ സമയത്ത്​ എഴുന്നേറ്റ്​ നിന്നിരുന്നു.

2018 ൽ ഐ.ഐ.ടിയിൽ നടന്ന ചടങ്ങിലും നിതിൻ ഗഡ്കരി തമിഴ്ത്തായ്​ വാഴ്ത്ത്​ പാടുന്ന സമയത്ത്​ ആദരസൂചകമായി എഴുന്നേറ്റ്​ നിന്നിരുന്നില്ല. തുടർച്ചയായി തമിഴ്​നാടിന്‍റെ ഔദ്യോഗിക ഗാനത്തെ അവഗണിക്കുന്നതിൽ നിതിൻ ഗഡ്​കരി വിശദീകരണം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തമിഴ്​നാട്ടിൽ സംഘടിപ്പിക്കുന്ന മുഴുവൻ പൊതുപരിപാടികളും തമിഴ്​ തായ്​വാഴ്​ത്ത്​ ഗാനാലാപനത്തോടെ ആരംഭിക്കണമെന്നും ഈ സമയത്ത്​ ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും എഴുന്നേറ്റ്​ നിൽക്കണമെന്നും ഈയിടെ തമിഴ്​നാട്​ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തമിഴ്​ തായ്​വാഴ്​ത്ത്​ ഒരു പ്രാർഥനാഗാനം മാത്രമാണെന്നും ഇത്​ ആലപിക്കു​മ്പോൾ എഴുന്നേറ്റ്​ നിൽക്കണമെന്ന്​ നിർബന്ധമില്ലെന്നും മദ്രാസ്​ ഹൈകോടതി അഭിപ്രായപ്പെട്ടതിന്​ പിന്നാലെയാണ്​ തമിഴ്​നാട്​ സർക്കാർ പുതിയ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkaritamil thai vazhthu
News Summary - Union Minister Nitin Gadkari did not stand up during the singing of 'tamil thai vazhthu'
Next Story