Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീടു; ഒടുവിൽ എം.ജെ...

മീടു; ഒടുവിൽ എം.ജെ അക്ബർ രാജിവെച്ചു

text_fields
bookmark_border
മീടു; ഒടുവിൽ എം.ജെ അക്ബർ രാജിവെച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക പീ​ഡ​ന വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്​​ബ​ർ ഒ​ടു​വി​ൽ രാ​ജി​വെ​ച്ചു. വി​വി​ധ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​ത്രാ​ധി​പ സ​മി​തി​യെ ന​യി​ച്ച കാ​ല​ത്ത്​ അ​ക്​​ബ​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന്​ നി​ര​വ​ധി വ​നി​ത പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ നി​ർ​ബ​ന്ധി​ത രാ​ജി.

കേ​ന്ദ്ര​മ​ന്ത്രി​പ​ദ​ത്തി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പ്​ അ​റി​യ​പ്പെ​ടു​ന്ന പ​ത്രാ​ധി​പ​രാ​യി വ​ള​ർ​ന്ന എം.​ജെ. അ​ക്​​ബ​റി​​​െൻറ പ​ത​നം ‘മീ ​ടൂ’ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ച 16ഒാ​ളം വ​നി​താ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി പീ​ഡ​ന​ത്തെ​ക്കു​റി​ച്ച വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. രാ​ജി ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ച്ഛാ​യ ന​ഷ്​​ടം മൂ​ലം മോ​ദി സ​ർ​ക്കാ​റി​നു മു​മ്പി​ൽ വ​ഴി അ​ട​യു​ക​യാ​യി​രു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ പ്രി​യ ര​മ​ണി​യാ​ണ്​ അ​ക്​​ബ​റി​നെ​തി​രെ ‘മീ ​ടൂ’ വെ​ളി​പ്പെ​ടു​ത്ത​ൽ ആ​ദ്യം ന​ട​ത്തി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ ഒാ​രോ​രു​ത്ത​രാ​യി രം​ഗ​ത്തു​വ​ന്ന​പ്പോ​ൾ, അ​വ​രെ നി​ശ്ശ​ബ്​​ദ​രാ​ക്കാ​ൻ​പാ​ക​ത്തി​ൽ കോ​ട​തി​യി​ൽ അ​ക്​​ബ​ർ ക്രി​മി​ന​ൽ മാ​ന​ന​ഷ്​​ട​ക്കേ​സ്​ ഫ​യ​ൽ ചെ​യ്​​തു. എ​ന്നാ​ൽ, വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​വ​ർ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും വി​വി​ധ മാ​ധ്യ​മ സം​ഘ​ട​ന​ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ മ​ന്ത്രി​ക്ക്​ നി​ൽ​ക്ക​ക്ക​ള്ളി ഇ​ല്ലാ​താ​യി.

മാ​ന​ന​ഷ്​​ട​ക്കേ​സ്​ ഫ​യ​ൽ​ചെ​യ്​​ത്​ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി ​മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നാ​ൽ മ​​ന്ത്രി​യാ​യി തു​ട​രു​ന്ന​ത്​ അ​നു​ചി​ത​മാ​ണെ​ന്ന്​ ക​രു​തു​ന്ന​ു​വെ​ന്നാ​ണ്​ രാ​ജി​ക്ക​ത്തി​ൽ അ​ക്​​ബ​റി​​​െൻറ വി​ശ​ദീ​ക​ര​ണം. കേ​സ്​ വ്യ​ക്​​തി​പ​ര​മാ​യി ന​ട​ത്തും. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്​ അ​ക്​​ബ​റി​​​െൻറ പ​ടി​യി​റ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mj akbarresignsmalayalam newsmetoo
News Summary - Union Minister MJ Akbar Resigns Over #Metoo Allegations, 2 Days After Suing One Of His Accusers For Defamation
Next Story