Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി മന്ത്രിസഭ:...

മോദി മന്ത്രിസഭ: അമിത്​ ഷാക്ക്​ ആഭ്യന്തരം, നിർമലക്ക്​ ധനകാര്യം

text_fields
bookmark_border
modi-ministary-23
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ട െ അ​ധി​കാ​ര സ​മ​വാ​ക്യ​വും ക​ർ​ക്ക​ശ കാ​ര്യ​പ​രി​പാ​ടി​ക​ളും വ്യ​ക്ത​മാ​ക്കി വ​കു​പ്പ്​ നി​ർ​ണ​യം. തെ​ര​ഞ് ഞെ​ടു​പ്പു വി​ജ​യ​ത്തി​​െൻറ ര​ണ്ടാ​മ​ത്തെ ശി​ൽ​പി​യും മോ​ദി​യു​ടെ വി​ശ്വ​സ്​​ത​നു​മാ​യ അ​മി​ത്​ ഷാ ​ആ​ഭ് യ​ന്ത​ര മ​ന്ത്രി. അ​ഞ്ചു​വ​ർ​ഷ​മാ​യി ആ​ഭ്യ​ന്ത​രം കൈ​കാ​ര്യം ചെ​യ്​​ത രാ​ജ്​​നാ​ഥ്​ സി​ങ്ങി​നെ പ്ര​തി​രോ​ ധ മ​ന്ത്രി​യാ​ക്കി.

അ​രു​ൺ ജെ​യ്​​റ്റ്​​ലി പി​ന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി​യാ​ യി​രു​ന്ന നി​ർ​മ​ല സീ​താ​രാ​മ​നെ ധ​ന​മ​ന്ത്രി​യാ​ക്കി. സു​ഷ​മ സ്വ​രാ​ജി​നു പ​ക​രം, ന​യ​ത​ന്ത്ര വി​ദ​ഗ്​​ധ​ നും മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്. ജ​യ​ശ​ങ്ക​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി. കേ​ര​ള​ത്തി​ൽ നി​ന ്നു​ള്ള ഏ​ക സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്​ ​വി​ദേ​ശ​കാ​ര്യം, പാ​ർ​ല​മ​െൻറ​റി കാ​ര്യം എ​ന്നീ വ​കു​പ്പു​ക​ ൾ.

ഫ​ല​ത്തി​ൽ അ​മി​ത് ​ഷാ ​മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​ണ്. ലോ​ക്സ​ഭ​യി​ലേ​ക്ക്​ ഇ​താ​ദ്യ​മാ​യി മ​ ത്സ​രി​ച്ചു ജ​യി​ച്ച അ​മി​ത് ​ഷാ​ക്കൊ​പ്പം, ​തെ​ര​ഞ്ഞെ​ടു​പ്പു ചി​ത്ര​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന എ​സ്. ജ​യ​ശ ​ങ്ക​റും പ്ര​മു​ഖ വ​കു​പ്പു​ക​ൾ ഏ​ൽ​പി​ച്ചു കൊ​ടു​ത്ത പു​തു​മു​ഖ​ങ്ങ​ളാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യെ അ​മേ​ത്തി​ യി​ൽ തോ​ൽ​പ്പി​ച്ച സ്​​മൃ​തി ഇ​റാ​നി​ക്ക്​ പ്ര​തീ​ക്ഷി​ച്ച സ്​ഥാനക്കയറ്റം കി​ട്ടി​യി​ല്ല. ടെ​ക്​​സ്​ൈ​​റ ്റ​ൽ​സ്​ വ​കു​പ്പി​നു പു​റ​മെ, വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പും സ്​​മൃ​തി​ക്ക്​ ന​ൽ​കി.

ഉ​ത്ത​രാ​ഖ​ണ്ഡ ്​​ മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​ൻ അ​ധ്യാ​പ​ക​നു​മാ​യ ര​മേ​ശ്​ പൊ​ഖ്​​റി​യാ​ൽ നി​ഷാ​ങ്ക് പു​തി​യ മാ​ന​വ​ശ േ​ഷി വി​ക​സ​ന മ​ന്ത്രി. നി​തി​ൻ ഗ​ഡ്​​ക​രി ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി​യാ​യി തു​ട​രും. ചെ​റു​കി​ട-​ഇ​ട​ത്ത​ രം വ്യ​വ​സാ​യ സം​രം​ഭ​ക വ​കു​പ്പു​കൂ​ടി ഏ​ൽ​പി​ച്ചു. ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ നി​യ​മ​മ​ന്ത്രി​യാ​യി തു​ട​ര ും. വാ​ർ​ത്ത വി​ത​ര​ണ വ​കു​പ്പും വ​നം-​പ​രി​സ്​​ഥി​തി വ​കു​പ്പും പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​റി​ന്. സ​ഖ്യ​ക​ക് ഷി നേ​താ​വ്​ രാം​വി​ലാ​സ്​ പാ​സ്വാ​ൻ ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി​യാ​യി തു​ട​രും. കൃ​ഷി, ഗ്രാ​മ​വി​ക​സ​നം, പ​ഞ്ചാ​യ​ത്തീ​രാ​ജ്​ എ​ന്നീ വ​കു​പ്പു​ക​ൾ ന​രേ​ന്ദ്ര സി​ങ്​ തോ​മ​ർ​ക്ക്.

പി​യൂ​ഷ്​ ഗോ​യ​ൽ റെ​യി​ൽ​വേ, വാ​ണി​ജ്യ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. ഡോ. ​ഹ​ർ​ഷ​ വ​ർ​ധ​ന്​ ആ​േ​രാ​ഗ്യം, ശാ​സ്​​ത്ര സാ​േ​ങ്ക​തി​കം, ഭൗ​മ​ശാ​സ്​​ത്രം എ​ന്നീ വ​കു​പ്പു​ക​ൾ. മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി​ക്ക്​ ന്യൂ​ന​പ​ക്ഷ​കാ​ര്യം. സാ​മൂ​ഹി​ക നീ​തി, ശാ​ക്​​തീ​ക​ര​ണ മ​ന്ത്രി​യാ​യി ത​വ​ർ​ച​ന്ദ്​ ഗെ​ഹ്​​ലോ​ട്ട്​ തു​ട​രും. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പെ​ട്രോ​ളി​യം മ​ന്ത്രി. സ​ദാ​ന​ന്ദ ഗൗ​ഡ​യാ​ണ്​ രാ​സ​വ​ളം മ​​ന്ത്രി. പ്ര​ഹ്ലാ​ദ്​ ജോ​ഷി​ക്ക്​ പാ​ർ​ല​മ​െൻറ​റി കാ​ര്യം. സ​​ന്തോ​ഷ്​​കു​മാ​ർ ഗാ​ങ്​​വാ​ർ തൊ​ഴി​ൽ​മ​ന്ത്രി.

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സ്​​ഥാ​ന​ത്തു​നി​ന്ന്​ വി.​കെ. സി​ങ്ങി​നെ റോ​ഡ്​ ഗ​താ​ഗ​ത​ത്തി​ലേ​ക്ക്​ മാ​റ്റി. വ​ർ​ഗീ​യ നാ​വു​ക​ളാ​യി അ​റി​യ​പ്പെ​ടു​ന്ന ഗി​രി​രാ​ജ്​ സി​ങ്ങി​നും സ​ഞ്​​ജീ​വ്​​കു​മാ​ർ ബ​ല്യാ​നും​ മൃ​ഗ​ക്ഷേ​മം.ഗി​രി​രാ​ജ്​​സി​ങ്​ കാ​ബി​ന​റ്റ്​ മ​​ന്ത്രി​യാ​ണ്.വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ കേ​​ന്ദ്ര​മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തെ​ങ്കി​ലും വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ച്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. വൈ​കീ​ട്ട്​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ​യോ​ഗം ന​ട​ന്നു.പ്ര​ധാ​ന​മ​ന്ത്രി​ക്കു പു​റ​മെ 24 ​കാ​ബി​ന​റ്റ്​ മ​ന്ത്രി​മാ​ർ, സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള ഒ​മ്പ​തു പേ​ർ അ​ട​ക്കം 33 സ​ഹ​മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ്​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ.

കേന്ദ്രമന്ത്രിമാർ

  1. രാജ്​നാഥ്​ സിങ്​- പ്രതിരോധം
  2. അമിത്​ ഷാ- ആഭ്യന്തരം
  3. നിതിൻ ഗഡ്​കരി- ഗതാഗതം
  4. സദാനന്ദ ഗൗഡ -രാസവളം, രാസവസ്​തു
  5. നിർമലാ സീതാരാമൻ -ധനകാര്യവകുപ്പ്​
  6. രാം വില്വാസ്​ പാസ്​വാൻ- ഭക്ഷ്യ-പൊതുവിതരണം
  7. നരേന്ദ്ര സിങ്​ ടോമർ -കൃഷി, ഗ്രാമീണ വികസനം, പഞ്ചായത്ത്​ രാജ്​
  8. രവിശങ്കർ പ്രസാദ്​-നിയമം, ഐ.ടി
  9. തവാർ ചന്ദ്​ ഗെഹ്ലോട്ട്​ -സാമൂഹ്യക്ഷേമം
  10. ഹർസിമ്രത്​ കൗർ ബാദൽ-ഭക്ഷ്യവകുപ്പ്​
  11. ​രമേഷ്​ പൊഖ്​റായൽ- മാനവവിഭവശേഷി
  12. അർജുൻ മുണ്ട- ആദിവാസിക്ഷേമം
  13. സ്​മൃതി ഇറാനി -വനിത-ശിശുക്ഷേമം, ടെകസ്​റ്റൽസ്​
  14. ഹർഷ വർധൻ -ആരോഗ്യം, കുടുംബക്ഷേമം, ശാസ്​ത്ര-സാ​ങ്കേതികം​
  15. പ്രകാശ്​ ജാ​വദേക്കർ- പരിസ്ഥിതി
  16. പിയൂഷ്​ ഗോയൽ -റെയിൽവേ
  17. ധർമേന്ദ്ര പ്രദാൻ -പെട്രോളയം
  18. മുക്​താർ അബ്ബാസ്​ നഖ്​വി- ന്യൂനപക്ഷ ക്ഷേമം
  19. ​​പ്രഹ്​ളാദ്​ ജോഷി -പാർലമ​​​​​െൻററി കാര്യം
  20. മഹേന്ദ്ര നാഥ്​ പാണ്ഡ -നൈപുണ്യ വികസനം
  21. അരവിന്ദ്​ ഗണപത്​ സാവന്ത്​ -വൻകിട വ്യവസായം, പൊതുമേഖല വ്യവസായം
  22. ഗിരിരാജ്​ സിങ്​- മൃഗക്ഷേമം, ഫിഷറീസ്​, ഡയറിയിങ്​,
  23. ഗജേന്ദ്ര സിങ്​ ശിഖാവത്​-ജലവിഭവ വകുപ്പ്​

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും

  • സന്തോഷ്​ ഗാങ്​വാർ -തൊഴിൽ
  • റാവു ഇന്ദർജിത്​ സിങ്​ -സ്​റ്റാറ്റസ്​റ്റിക്​സ്​, പദ്ധതി നടപ്പാക്കൽ, ആസൂത്രണം
  • ശ്രീപദ്​ യശോ നായിക്​ - ആയൂർവേദം, യോഗയും നാച്ചുറോപതിയും, യുനാനി, സിദ്ധ, ഹോമയോപതി, പ്രതിരോധ മന്ത്രാലയം
  • ജിതേന്ദ്ര സിങ്​ - വടക്കു കിഴക്കൻ മേഖലാ വികസന മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്​, പഴ്​സനേൽ, പൊതു പരാതി പരിഹാരം, പെൻഷൻ, ആണവോർജം, ബഹിരാകാശം
  • കിരൺ റിജിജു- യുവജനകാര്യം, കായികം, ന്യൂനപക്ഷകാര്യം
  • പ്രഹ്ലാദ്​ സിങ്​ പ​ട്ടേൽ - സാംസ്​കാരികം, ടൂറിസം
  • രാജ്​കുമാർ സിങ്​ - ഊർജം, വൈദഗ്​ധ്യ വികസനം
  • മൻസുഖ്​ എൽ. മണ്ഡവ്യ- തുറമുഖം, രാസവസ്​തു, വളം

സഹമന്ത്രിമാർ

  • ഫഗൻസിങ് കുലസ്തെ – സ്റ്റീൽ
  • അശ്വനികുമാർ ചൗബെ – ആരോഗ്യം, കുടുംബക്ഷേമം
  • അർജുൻ റാം മേഘ്‌വാൾ – പാർലമെന്ററികാര്യം, ഘനവ്യവസായങ്ങൾ, പൊതുമേഖല
  • ജനറൽ (റിട്ട.) വി.കെ.സിങ് – റോഡ് ഗതാഗതം, ദേശീയ പാതകൾ
  • കൃഷൻ പാൽ ഗുജ്ജർ – സാമൂഹിക നീതി, ശാക്തീകരണം
  • റാവസാഹെബ് ധൻവെ – ഭക്ഷ്യം, പൊതുവിതരണം
  • ജി.കിഷൻ റെഡ്ഡി – ആഭ്യന്തരം
  • പുരുഷോത്തം രൂപാല – കൃഷി, കർഷകക്ഷേമം
  • രാംദാസ് അഠാവ്‌ലെ – സമൂഹികനീതി, ശാക്തീകരണം
  • സാധ്വി നിരഞ്ജൻ ജ്യോതി – ഗ്രാമീണവികസനം
  • ബാബുൽ സുപ്രിയോ – പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം
  • സഞ്ജീവ് കുമാർ ബല്യാൻ – മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്
  • സഞ്ജയ് ദോത്രെ – മാനവവിഭവശേഷി വികസം, വാർത്താവിനിമയം, ഇലക്ട്രോണിക്സ്, ഐടി
  • അനുരാഗ് സിങ് ഠാക്കൂർ – ധനകാര്യം, വ്യവസായം
  • സുരേഷ് അംഗദി – റെയിൽവേ
  • നിത്യാനന്ദ് റായ് – ആഭ്യന്തരം
  • രത്തൻലാൽ കട്ടാരിയ – ജലക്ഷേമം, സാമൂഹികനീതി, ശാക്തീകരണം
  • വി. മുരളീധരൻ – വിദേശകാര്യം, പാർലമെന്ററികാര്യം
  • രേണുക സിങ് സറുത – ആദിവാസിക്ഷേമം
  • സോം പ്രകാശ് – വാണിജ്യവും വ്യവസായവും
  • രാമേശ്വർ തേലി – ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ
  • പ്രതാപ് ചന്ദ്ര സാരംഗി – സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായം, മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്
  • കൈലാഷ് ചൗധരി – കൃഷി, കാർഷികക്ഷേമം
  • ദേബശ്രീ ചൗധരി – വനിത, ശിശുക്ഷേമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiamith shamalayalam newsnda governmentBJP government
News Summary - Union Minister list-India news
Next Story