ആർക്കും ഗുരുതര പരിക്കില്ല: നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പെല്ലറ്റ് ഗൺ ആരോപണങ്ങൾ തള്ളി കേന്ദ്രമന്ത്രി കിരൺ റിജിജു
text_fieldsന്യൂഡൽഹി: ജന്തർമന്തറിൽ ജൂലൈ 20ന് നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരത്തിനിടയിൽ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പ്രക്ഷോഭകർക്ക് പരിക്ക് പറ്റിയെന്ന് ആരോപണം തള്ളി കേന്ദ്ര പാർലമെന്‍ററി മന്ത്രി കിരൺ റിജിജു. സംഭവത്തിൽ ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രിയുടെ വാദം. ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ സമരത്തിനിടയിലെ പൊലീസ് നടപടിയും രാമക്ഷേത്ര സംഭാവന മോഷണവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാറും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് വർഷകാല സമ്മേളനം വലിയ രീതിയിൽ തടസപ്പെട്ടിരുന്നു. വിദ്യാർഥി പ്രക്ഷോഭകർക്കെതിരെയുള്ള പൊലീസ് നടപടി സമ്മേളനത്തിലെ പ്രധാന രാഷ്ട്രീയ പോർമുഖമായി മാറി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സഭയിൽ പ്രതിഷേധിച്ചു. നീണ്ടകാലം നീണ്ടുനിന്ന പ്രതിഷേധം പാർലമെന്‍റിന്‍റെ സുഗമമായ പ്രവർത്തനത്തെ തടസപ്പെടുത്തിയെന്നും, ഇതുമൂലം നിരവധി ബില്ലുകൾ വിശദമായ ചർച്ചകളില്ലാതെ പാസാക്കേണ്ടി വന്നുവെന്നും റിജിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

