Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി വ്യാജ ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്; 'ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നത് ബി.ജെ.പി'

text_fields
bookmark_border
giriraj singh 30122
cancel

ലഖ്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വ്യാജ ഗാന്ധിയെന്ന് വിളിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഗാന്ധിജി കണ്ട സ്വപ്നം രാജ്യത്ത് യാഥാർഥ്യമാക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ ഗാസിയാബാദിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.

രാഹുൽ ഗാന്ധി ഒരു വ്യാജ ഗാന്ധിയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറും യു.പിയിലെ യോഗി സർക്കാരുമാണ് ഗാന്ധിജി കണ്ട സ്വപ്നം യാഥാർഥ്യമാക്കുന്നത് -ഗിരിരാജ് സിങ് പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ ആക്രമണവുമായി ബി.ജെ.പി എം.പി രാകേഷ് സിൻഹയും രംഗത്തെത്തി. ഏറ്റവും വലിയ ഹിന്ദുത്വവാദിയായിരുന്നു ഗാന്ധിജിയെന്നും അദ്ദേഹത്തെയാണ് രാഹുൽ ഗാന്ധി അപമാനിച്ചിരിക്കുന്നതെന്നും എം.പി പറഞ്ഞു.

ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ തുടർന്നാണ് ബി.ജെ.പി നേതാക്കൾ വിമർശനം കടുപ്പിച്ചത്. 'ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നു, എന്നാല്‍ സത്യം നിലനില്‍ക്കുന്നിടത്തോളം ഗാന്ധിയും ജീവിക്കും' എന്നായിരുന്നു ഗാന്ധി രക്തസാക്ഷി ദിനത്തിൽ രാഹുലിന്‍റെ ട്വീറ്റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Union Minister Giriraj Singh Calls Rahul 'fake Gandhi' Over Hindutva Remark
Next Story