ന്യൂഡല്‍ഹി: കേന്ദ്ര ജല ശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ചില ലക്ഷണങ്ങള്‍ പ്രകടമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രയില്‍ പ്രവേശിച്ചതായും അദ്ദേഹം അറിയിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.