Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്ക്​ രണ്ടാമതും കോവിഡ്​

text_fields
bookmark_border
babul supriyo bjp
cancel

കൊൽക്കത്ത: കേന്ദ്ര മ​ന്ത്രി ബാബുൽ സുപ്രിയോക്ക്​ രണ്ടാം വട്ടം കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ ബാധിതനായതിനാൽ താനും ഭാര്യയും തിങ്കളാഴ്ച നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ അസനോൾ മണ്ഡിത്തിൽ വോട്ട്​ ചെയ്യില്ലെന്ന്​ അദ്ദേഹം വ്യക്തമാക്കി.

മാനസികമായി അസനോളിലെ ബി.ജെ.പി സ്​ഥാനാർഥികൾക്കൊപ്പമുണ്ടെന്നും വീട്ടിലിരുന്ന്​ കാര്യങ്ങൾ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസനോളിൽ നിന്ന്​ രണ്ട്​ വട്ടം എം.പിയായ സുപ്രിയോ ടോളിഗഞ്ചിൽ നിന്ന്​ ഇക്കുറി നിയമസഭയിലേക്ക്​ മത്സരിക്കുന്നുണ്ട്​. ഇവിടെ വോ​ട്ടെടുപ്പ്​ അവസാനിച്ചതാണ്​. ഏഴാം ഘട്ടത്തിൽ 36 മണ്ഡലങ്ങളിലേക്കുള്ള വോ​ട്ടെടുപ്പാണ്​ ഏപ്രിൽ 26ന്​ നടക്കാൻ പോകുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Union Minister Babul Supriyo COVID positive for Second Time
Next Story