Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക കോൺഗ്രസ്​...

കർണാടക കോൺഗ്രസ്​ പ്രസിഡൻറ്​ മുസ്​ലീം സ്​ത്രീക്ക്​ പിറകെ നടക്കുന്നയാൾ - കേന്ദ്രമന്ത്രി

text_fields
bookmark_border
കർണാടക കോൺഗ്രസ്​ പ്രസിഡൻറ്​ മുസ്​ലീം സ്​ത്രീക്ക്​ പിറകെ നടക്കുന്നയാൾ - കേന്ദ്രമന്ത്രി
cancel

കൊടക്​: ഹിന്ദു പെൺകുട്ടിക​െള തൊടുന്നവരു​െട കൈവെട്ടണം എന്നു പറഞ്ഞതിന്​ കേന്ദ്രമന്ത്രി അനന്ത്​ കുമാർ ഹെഗ്​ ഡെ​െയ വിമർശിച്ച കോൺഗ്രസ്​ പ്രസഡൻറ്​ ദിനേശ്​ ഗുണ്ടു റാവുവിനെതിരെ കേന്ദ്രമന്ത്രി. കോൺഗ്രസ്​ പ്രസിഡൻറ്​ മുസ് ​ലീം സ്​ത്രീക്ക്​ പിറകെ നടക്കുന്നയാളാണെന്നാണ്​ ഹെഗ്​ഡെയുടെ ഇന്നത്തെ പരാമർശം.

ദിനേശി​​​െൻറ ചോദ്യങ്ങൾക് ക്​ തീർച്ചയായും മറുപടി പറയും. അതിനുമുമ്പ്​ അ​േദഹത്തി​​​െൻറ നേട്ടങ്ങൾക്ക്​ ഒപ്പം ഉള്ളത്​ ആരാണെന്ന്​ അദ്ദേഹം വെളിപ്പെടുത്തുമോ? ഒരു മുസ്​ലീം സ്​ത്രീക്ക്​ പിറകെ നടക്കുന്നയാൾ എന്ന്​ മാത്രമാണ്​ എനിക്ക്​ അദ്ദേഹത്തെ ക​ുറിച്ച്​ അറിയാവുന്നത്​ - ഹെഗ്​ഡെ പറഞ്ഞു.

നേരത്തെ കുടകിലെ മടിക്കേരിയിൽ നടന്ന റാലിയിൽ സംസാരിക്കവെ​ ഹിന്ദു പെൺകുട്ടികളെ സ്പർശിക്കുന്ന ൈകകൾ വെട്ടണമെന്ന് ഹെഗ്​ഡെ ആവശ്യപ്പെട്ടിരുന്നു​. താജ്മഹൽ മുസ്​ലിംകൾ നിർമിച്ചതല്ലെന്നും പരമതീർഥ രാജാവ് നിർമിച്ച ശിവമന്ദിരമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനെ കടുത്ത ഭാഷയിൽ കർണാടക കോൺഗ്രസ്​ അധ്യക്ഷനായ ദിനേശ്​ ഗുണ്ടു റാവു വിമർശിച്ചിരുന്നു.

അടിസ്ഥാനപരമായി നമ്മുടെ ചിന്തകളിൽ മാറ്റം വരണം. നമ്മുടെ ഇടയിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കണം. ജാതിയോ മതമോ നോക്കാതെ ഹിന്ദു പെൺകുട്ടികളെ സ്പർശിക്കുന്ന ഏതൊരു കൈയും അവശേഷിക്കരുത്. അങ്ങനെയായിരിക്കണം ചരിത്രം എഴുതേണ്ടത്’ പരമതീർഥ രാജാവ് നിർമിച്ച ശിവമന്ദിരമാണ് താജ്മഹൽ. തേജോ മഹാലയ എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ആ പേര് പിന്നീട് താജ്മഹൽ എന്നാകുകയായിരുന്നു. നമ്മൾ ഇങ്ങനെ ഉറങ്ങികിടന്നാൽ നമ്മുടെ സ്വന്തം വീടുകൾപോലും പള്ളികളായി പുനർനാമകരണം ചെയ്യപ്പെടാം. താജ്മഹൽ മുസ്​ലിംകൾ നിർമിച്ചതല്ല. ജയസിംഹ രാജാവിൽനിന്നും വാങ്ങിയതാണ് താജ്മഹലെന്ന് ഷാജഹാൻ ത​​​െൻറ ആത്മകഥയിൽ പറയുന്നുണ്ടെന്നും ഹെഗ്ഡെ അവകാശപ്പെട്ടിരുന്നു.

ഇതിനെ ദിനേശ്​ വിമർശിച്ചു. ഹെഗ്​ഡെയെപ്പോലുള്ളവർ മന്ത്രിമാരായാൽ പരിതാപകരമായിരിക്കും അവസ്​ഥയെന്നും കേന്ദ്രമന്ത്രിയുടെ നേട്ടങ്ങൾ എന്തെല്ലാമാണെന്നും ദിനേശ്​ ചോദിച്ചിരുന്നു. സംരംഭകത്വ- നൈപുണ്യ വികസന സഹമന്ത്രി പരിതാപകരമായ അവസ്​ഥയിലാണ്​. കേന്ദ്ര മന്ത്രിയും എം.പിയുമായ ശേഷം നിങ്ങളുണ്ടാക്കിയ നേട്ടങ്ങൾ എന്തെല്ലാമാണ്​? കർണാടകയുടെ വികസനത്തിനായി നിങ്ങളുടെ സംഭാവന എന്താണ്​? ഇത്തരക്കാർ മന്ത്രിമാരോ എം.പിമാരോ ആയി തെരഞ്ഞെടുക്കപ്പെട്ടാൽ അവസ്​ഥ പരിതാപകരമാവുമെന്ന്​ ഉറപ്പാണ്​ എന്നായിരുന്നു ദിനേശ്​ ഗുണ്ടു റാവുവി​​​െൻറ ട്വീറ്റ്​. ഇതി​​​െൻറ പേരിലാണ്​ ദിനേശിനെതിരെ ​േ​കന്ദ്രമന്ത്രി വ്യക്​തിപരമായ വിമർശനം നടത്തിയത്​. ദിനേശ്​ ഗുണ്ടു റാവു വിവാഹം ചെയ്​തത്​ തബസ്സും എന്ന മുസ്​ലീം സ്​ത്രീയെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKarnataka Congress PresidentDinesh Gundu RaoAnand Kumar Hegde
News Summary - Union Minister, After "Hindu Girl" Comment, Targets Rival's Muslim Wife - India News
Next Story