Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്​ പ്രതിയുടെ...

നിർഭയ കേസ്​ പ്രതിയുടെ ദയാഹരജി തള്ളണമെന്ന്​ ആഭ്യന്തരമന്ത്രാലയം

text_fields
bookmark_border
nir
cancel

ന്യൂഡൽഹി: വധശിക്ഷ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിർഭയ കേസ്​ പ്രതി നൽകിയ ദയാഹരജി തള്ളണമെന്ന്​ രാഷ്​ട്രപതിക്ക്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ ശിപാർശ. കേസിലെ പ്രതിയായ വിനയ്​ ശർമ്മയാണ്​ ദയാഹരജി നൽകിയത്​. വിനയ്​ ശർമ്മയുടെ ദയാഹരജി തള്ളണമെന്ന്​ ഡൽഹി സർക്കാർ കേന്ദ്ര ആഭ്യന്തര മ​ന്ത്രാലയത്തോട്​ ആവശ്യപ്പെട്ടിരുന്നു.

നിർഭയ കേസിൽ അഞ്ച്​ പ്രതികളെയാണ്​ കോടതി വധശിക്ഷക്ക്​ വിധിച്ചത്​. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ നിയമപ്രകാരമാണ്​ ശിക്ഷിച്ചത്​. വധശിക്ഷക്ക്​ വിധിക്കപ്പെട്ട അഞ്ചു പേരിൽ രാം സിങ്​ ജയിൽവെച്ച്​ ആത്​മഹത്യ ചെയ്​തു. ശേഷിച്ച നാലുപേരിൽ വിനയ്​ ശർമ്മ മാത്രമാണ്​ ദയാഹരജി നൽകിയത്​.

ഹൈദരാബാദിൽ കൂട്ടബലാൽസംഗ കേസിലെ പ്രതികളെ പൊലീസ്​ വെടിവെച്ച്​ കൊന്ന ദിവസം തന്നെയാണ്​ ദയാഹരജി തള്ളാനുളള ശിപാർശ കേന്ദ്രസർക്കാർ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya caseHome ministery
News Summary - Union Home ministery on nirbhya case-India news
Next Story