Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാസി വോട്ടിന്​...

പ്രവാസി വോട്ടിന്​ അംഗീകാരം

text_fields
bookmark_border
pravasi-vote
cancel

ന്യൂഡൽഹി: ​​വിദേശ ഇന്ത്യക്കാർക്ക്​ വോട്ടവകാശത്തിന്​ കേന്ദ്ര അനുമതി. ജനപ്രാതിനിധ്യ നിയമത്തിൽ ​ഭേദഗതി വരുത്തി പുതിയ ബില്ല്​ കേന്ദ്ര സർക്കാർ ഉടൻ സഭയിൽ അവതരിപ്പിക്കും. ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക്​ അവരുടെ മണ്​ഡലങ്ങളിൽ പകര​ക്കാരെ നിയമിച്ചോ ഇലക്​ട്രോണിക്​ രീതി​യിലോ വോട്ടു രേഖ​പ്പെടുത്താൻ അവസരമുണ്ടാകും. 

തൊഴിൽ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന ഇന്ത്യക്കാർക്ക്​ ​തെരഞ്ഞെടുപ്പുകളിൽ വോട്ടു രേഖ​പ്പെടുത്താൻ നേരിട്ട്​ രാജ്യത്തെത്തണമെന്നാണ്​ നിലവിലുള്ള നിയമം. ഇതിനു പകരം, അവർ താമസിക്കുന്ന രാജ്യത്ത്​ വോട്ടിങ്ങിന്​ അവസരമൊരുക്കുകയോ​ പകര​ക്കാർക്ക്​ സ്വന്തം മണ്​ഡലത്തിൽ അവസരം നൽകുകയോ വേണമെന്നതുൾപെടെ നിർദേശങ്ങളാണ്​ സർക്കാറിനു മുന്നിലുള്ളത്​. ഒാൺലൈനായി ബാലറ്റ്​ പേപറുകൾ ഏറ്റവുമടുത്ത എംബസികളിലോ കോൺസുലേറ്റുകളിലോ എത്തിച്ച്​ വോട്ടു രേഖ​പ്പെടുത്തുന്ന രീതിയും കേന്ദ്രം പരിഗണിക്കുന്നു. പോസ്​റ്റൽ ബാലറ്റായാണ്​ ഇതു പരിഗണിക്കുക.

ആവശ്യമായ നിർദേശങ്ങൾ പാലിച്ച്​ പകരക്കാരെ ഉപയോഗിച്ച്​ വോട്ടു രേ​ഖപ്പെടുത്തുന്ന സംവിധാനവും കേന്ദ്രം ആ​േലാചിക്കുന്നുണ്ട്​. പ്രതിനിധിയാകുന്നയാൾ നിലവിൽ മണ്​ഡലത്തിൽ താമസിക്കുന്ന ആളായിരിക്കണം എന്നതു മാത്രമാണ്​ നിബന്ധന. ഇതുരണ്ടും നടപ്പാകാൻ നിലവിലുള്ള ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റംവരുത്തി പുതിയ ബില്ല്​ അവതരിപ്പിക്കണം. ഇത്​ വൈകാതെ ഉണ്ടാകുമെന്നാണ്​ സൂചന.

ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രവാസി വോട്ടവകാശം എന്നു നടപ്പാക്കാനാകുമെന്ന്​ ജൂലൈ 21ന്​ ​സുപ്രീം കോടതി കേന്ദ്രത്തോട്​ ആരാഞ്ഞിരുന്നു. നിലവിലെ ചട്ടപ്രകാരം പ്രവാസി വോട്ടവകാശം അംഗീകാരിക്കാനാവി​ല്ലെന്ന്​ കേന്ദ്രം അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi votemalayalam newsNRIs
News Summary - union govt allows to pravasi vote - india news
Next Story