Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശത്ത്​ നിന്ന്​...

വിദേശത്ത്​ നിന്ന്​ വരുന്നവർക്ക്​ ഏഴ്​ ദിവസത്തെ ക്വാറൻറീൻ

text_fields
bookmark_border
വിദേശത്ത്​ നിന്ന്​ വരുന്നവർക്ക്​ ഏഴ്​ ദിവസത്തെ ക്വാറൻറീൻ
cancel

ന്യൂഡൽഹി: വിദേശ രാജ്യങ്ങളി​ൽ നിന്ന്​ എത്തുന്നവർക്കുള്ള ക്വാറൻറീൻ നിർദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ. മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ എത്തുന്നവർ ഏഴ്​ ദിവസം ഇൻസ്​റ്റിറ്റ്യൂഷണൽ ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയാകും. ഇതിന്​ ശേഷം ഏഴ്​ ദിവസം ഹോം ക്വാറൻറീനിലും കഴിയണം. ഗർഭിണികൾക്കും ഗുരുതരമായ അസുഖമുള്ളവർക്കും 14 ദിവസം ഹോം ക്വാറൻറീനാണ്​ നിർദേശിച്ചിരിക്കുന്നത്​.

എല്ലാവർക്കും ആരോഗ്യസേതു ആപും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്​. കേരള സർക്കാർ നേരത്തെ തന്നെ ഇൻസ്​റ്റിറ്റ്യൂഷണൽ ക്വാറൻറീൻ ഏഴ്​ ദിവസം മതിയെന്ന നിലപാടെടുത്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട്​ കേരളം കേന്ദ്രസർക്കാറിനെ സമീപിക്കുകയും ചെയ്​തിരുന്നു.

അതേസമയം, ആഭ്യന്തര വിമാന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങളും കേന്ദ്രസർക്കാർ പുറത്തിറക്കി. ഗുരുതര രോഗലക്ഷണങ്ങളമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ചെറു ലക്ഷണങ്ങളുള്ളവരെ കോവിഡ്​ കെയർ സ​െൻററിലേക്കോ വീട്ടു നിരീക്ഷണത്തിനോ അയക്കും. ലക്ഷണങ്ങളില്ലാത്തവർക്ക്​ ഏഴ്​ ദിവസത്തെ വീട്ടു നിരീക്ഷണമാണ്​ നിർദേശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Quarntine
News Summary - Union government on quarntine-India news
Next Story