മീ ടൂ: നിയമപരിഷ്കരണം ആലോചിക്കാൻ മന്ത്രിതല സമിതി
text_fieldsന്യൂഡൽഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിന് നിയമം പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ മന്ത്രിതല സമിതിയെ നിയമിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് സമിതി അധ്യക്ഷൻ. തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമങ്ങളുണ്ടായതായി നിരവധി സ്ത്രീകൾ മീ ടൂ കാമ്പയിനിലൂടെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി.
മന്ത്രിമാരായ നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, മേനക ഗാന്ധി എന്നിവരാണ് സമിതി അംഗങ്ങൾ. തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ പരിഹരിക്കുന്നതിന് നിലവിലുള്ള നിയമസംവിധാനങ്ങൾ പരിശോധിച്ച്, കാര്യക്ഷമമായി നിയമം നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളാണ് സമിതി സമർപ്പിക്കുക. നിലവിലെ നിയമ-സ്ഥാപന ചട്ടക്കൂടിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അക്കാര്യവും നിർദേശിക്കും.
മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. അന്താരാഷ്ട്ര തലത്തിൽ ആരംഭിച്ച മീ ടൂ കാമ്പയിനിെൻറ ഭാഗമായി കഴിഞ്ഞയാഴ്ചകളിൽ ഇന്ത്യയിൽ നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. മുൻ സഹപ്രവർത്തകരുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേന്ദ്ര മന്ത്രിസഭാംഗം എം.ജെ. അക്ബർ രാജിവെക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
