ലോക്ഡൗൺ നീട്ടാൻ ആലോചനയില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ കേന്ദ്രസർക്കാർ നീട്ടിയേക്കില്ലെന്ന് സൂചന. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. രാജ്യത്ത് ഏപ്രിൽ 14 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഏപ്രിൽ ഏഴോടെ തെലങ്കാനയിൽ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് മുഖമന്ത്രി കെ.ചന്ദ്രശേഖർ റാവു പറഞ്ഞു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ വൈകാതെ തെലങ്കാനയെ കോവിഡ് മുക്തമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.ഞായറാഴ്ച വെരയുള്ള കണക്ക് പ്രകാരം 1024 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 29 പേർ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 201 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.