അവസാന മന്ത്രിസഭ യോഗത്തിൽ വോട്ടിൽ കണ്ണുവെച്ച് നിരവധി തീരുമാനം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പത്തെ അവസാന കേന് ദ്രമന്ത്രിസഭ യോഗത്തിൽ വോട്ട് സ്വാധീനിക്കാൻ നിരവധി തീരുമാനങ്ങൾ. തിരിച്ചടി നേരി ടാൻ സാധ്യതയുള്ള വിഷയങ്ങൾക്കും വോട്ടു മേഖലകൾക്കും പ്രത്യേക പരിഗണന. വോെട്ടടുപ്പ ു തീയതികൾ തിങ്കളാഴ്ചയോ തൊട്ടടുത്ത ദിവസമോ തെരഞ്ഞെടുപ്പു കമീഷൻ പ്രഖ്യാപിച്ചേ ക്കും. ഇതിനു മുമ്പായി സംസ്ഥാന പര്യടനങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാരത്തൺ ഉദ്ഘാടന പരിപാടികൾ നടത്തിവരുകയാണ്. അതിനിടയിലാണ് വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ സമ്മേളിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗം 18ഉം സാമ്പത്തികകാര്യ സമിതി 12ഉം അടക്കം 30 തീരുമാനങ്ങൾ എടുത്താണ് പിരിഞ്ഞത്.
പട്ടികവിഭാഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സർവകലാശാല അധ്യാപക സംവരണത്തിൽ നിലവിലെ റോസ്റ്റർ രീതി തുടരാൻ പാകത്തിൽ ഒാർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. പഴയ രീതി തുടരാൻ ഒാർഡിനൻസ് ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി പാർട്ടികൾ പാർലമെൻറിൽ ബഹളം ഉയർത്തിയിരുന്നു. ജെ.എൻ.യു, ഡൽഹി സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും തെരുവിലിറങ്ങി. ദലിത്, ആദിവാസി സംഘടനകൾ നടത്തിയ ഭാരത ബന്ദിലും ഇത് വിഷയമായിരുന്നു.
മറ്റു പ്രധാന തീരുമാനങ്ങൾ:
• യു.പിയിലെയും മറ്റും കരിമ്പുകർഷകരെ തൃപ്തിപ്പെടുത്താൻ പാകത്തിൽ പഞ്ചസാര മില്ലുകൾക്ക് എത്തനോൾ ഉൽപാദന ശേഷി വർധിപ്പിക്കാൻ സാമ്പത്തിക സഹായം. 2,790 കോടി രൂപയുടെ പലിശയിളവ് നൽകും.
•യു.പിയിലെ ബുലന്ദ്ശഹറിൽ 1320 മെഗാവാട്ടിെൻറ പുതിയ താപോർജ നിലയത്തിന് അനുമതി. കണക്കാക്കുന്ന ചെലവ് 11,089 കോടി രൂപ. ബിഹാറിൽ ഇതേ ശേഷിയുള്ള താപനിലയത്തിന് നിക്ഷേപാനുമതി.
• പശ്ചിമ ബംഗാളിനെയും ഒഡിഷയെയും ബന്ധിപ്പിക്കുന്ന 155 കിലോമീറ്റർ പുതിയ റെയിൽപാത നിർമിക്കാൻ 1866 കോടി രൂപയുടെ പദ്ധതിക്ക് അനുമതി.
• ഡൽഹിയിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകുന്ന വിഷയം പഠിക്കാൻ കമ്മിറ്റിയെ വെച്ചു. ഡൽഹി മെട്രോ നാലാംഘട്ടത്തിന് അനുമതി. മുംബൈ നഗര ഗതാഗത പദ്ധതി മൂന്നാം ഘട്ടത്തിനും അംഗീകാരം.
•വസ്ത്ര കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ കയറ്റുമതിക്കാർക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ചുമത്തി വന്ന നികുതി വേണ്ടെന്നു വെച്ചു.
•വിമുക്തഭട പങ്കാളിത്ത ആരോഗ്യ പദ്ധതിയുടെ പ്രയോജനം 40,000 പേർക്കു കൂടി കിട്ടുന്ന വിധത്തിൽ വ്യവസ്ഥകൾ ഭേദഗതി ചെയ്തു.
•കേരളത്തിൽ തൃക്കാക്കര അടക്കം വിവിധ സംസ്ഥാനങ്ങളിലായി 50 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് അനുമതി. മധ്യപ്രദേശിലും യു.പിയിലും അഞ്ചു വീതം.
•അടൽ ഇന്നവേഷൻ മിഷൻ തുടർന്നു കൊണ്ടുപോകാൻ അംഗീകാരം.
•ജമ്മു-കശ്മീർ, സിക്കിം എന്നിവിടങ്ങളിൽ 156 മെഗാവാട്ടിെൻറ രണ്ട് ജല വൈദ്യുതി പദ്ധതികൾക്ക് അംഗീകാരം.
• ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ പാകത്തിൽ വിവിധ സ്ഥലങ്ങളിൽ നിർമിച്ച എയർസ്ട്രിപുകളുടെയും ഹെലിപാഡുകളുടെയും നവീകരണത്തിന് 4500 കോടി രൂപയുടെ പദ്ധതി മുന്നോട്ടുവെച്ചു.
•പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാഹരിവിൽപന നടപടി വേഗത്തിലാക്കുന്നതിന് ബദൽ സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
