സമരം തുടരുന്നു; ആന്ധ്ര പാക്കേജ് ഉടനെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആന്ധ്രയെ അവഗണിച്ചതിലെ പ്രതിഷേധം സംസ്ഥാനത്തും പാർലമെൻറിലും അലയടിക്കുേമ്പാൾ, പ്രത്യേക ധനസഹായത്തിെൻറ ക്രമീകരണം രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന വാഗ്ദാനവുമായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി.
ലോക്സഭയിൽ നടുത്തള സമരം നടത്തുന്ന ആന്ധ്ര എം.പിമാരോട് പാക്കേജ് വിശദാംശങ്ങളൊന്നും മന്ത്രി വിശദീകരിച്ചില്ല. തെലങ്കാന സംസ്ഥാനം പിറന്നതുവഴി വരുമാനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും പിന്നാക്കം പോയ ആന്ധ്രപ്രദേശിെൻറ പുനർനിർമാണത്തിന് സാമ്പത്തികമായി കഴിയുന്നത്ര സഹായങ്ങൾ കേന്ദ്രം ചെയ്യുന്നുണ്ടെന്ന് മന്ത്രി വാദിച്ചു. അതു തുടരും. പ്രത്യേക പാക്കേജിെൻറ കാര്യത്തിൽ മാത്രമാണ് തീരുമാനങ്ങൾ വേണ്ടത്. ആന്ധ്രയിൽനിന്ന് ഡൽഹിയിലെത്തിയ സംസ്ഥാന ഉദ്യോഗസ്ഥരുമായി ഇതിെൻറ ക്രമീകരണങ്ങൾ ചർച്ചചെയ്തു. സംസ്ഥാനതലത്തിൽനിന്ന് ഇക്കാര്യത്തിൽ അനുമതിക്ക് കാത്തിരിക്കുകയാണ്. ധനക്കമ്മി പരിഹരിക്കുന്നതിനുള്ള േപാംവഴിയും രണ്ടു ദിവസത്തിനകം ചർച്ചകളിലൂടെ ഉരുത്തിരിയുമെന്ന് മന്ത്രി വിശദീകരിച്ചു.
ബജറ്റ് ചർച്ച ഉപസംഹരിച്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ഘടനാപരമായ പരിഷ്കാരങ്ങൾ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് കുതിപ്പു പകരുമെന്ന് ആവർത്തിച്ചു. ജി.എസ്.ടി നടപ്പാക്കുേമ്പാൾ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചനിരക്ക് രണ്ടു ശതമാനം പിന്നാക്കം പോകുമെന്നായിരുന്നു പറച്ചിൽ. എന്നാൽ, ജി.എസ്.ടിക്കും നോട്ട് അസാധുവാക്കലും കഴിഞ്ഞ ശേഷമുള്ള കണക്കുകൾ പ്രകാരം 0.4 ശതമാനം മാത്രമാണ് ജി.ഡി.പിയിൽ ഇടിവുണ്ടായത്. മാസങ്ങൾക്കകം ജി.എസ്.ടി ക്രമപ്പെടുത്തും. കറൻസി ഇതിനകം സ്ഥിരത നേടിക്കഴിഞ്ഞു. അടുത്ത രണ്ടു വർഷവും ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥതന്നെയായിരിക്കും. പ്രയാസകരമായ തീരുമാനങ്ങൾ എടുക്കാൻ സർക്കാറിനുള്ള കഴിവ് അംഗീകരിക്കപ്പെട്ടുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
