Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓപറേഷൻ സിന്ദൂറിൽ...

ഓപറേഷൻ സിന്ദൂറിൽ തിരിഞ്ഞുകുത്തി കേ​ന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രസ്താവന

text_fields
bookmark_border
ഓപറേഷൻ സിന്ദൂറിൽ തിരിഞ്ഞുകുത്തി കേ​ന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രസ്താവന
cancel

ന്യൂ​ഡ​ൽ​ഹി: ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ ആ​റു​പേ​രു​ടെ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​തോ​ടെ, ഒ​രു ഇ​ന്ത്യ​ൻ ​സൈ​നി​ക​ൻ പോ​ലും കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ പാ​ർ​ല​മെ​ന്റി​ലെ പ്ര​സ്താ​വ​ന മോ​ദി സ​ർ​ക്കാ​റി​നെ തി​രി​ഞ്ഞു​കു​ത്തു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 22ന് ​ന​ട​ന്ന പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ്ര​തി​ക​ര​ണ​മാ​യി ന​ട​ത്തി​യ ഓ​പ​​റേ​ഷ​ൻ സി​ന്ദൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ചാ​ര​പ​ര​മാ​യ വി​ട​വാ​ങ്ങ​ൽ ച​ട​ങ്ങും ഒ​രു​ക്കി​യി​രു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം മോ​ദി സ​ർ​ക്കാ​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. ന​മ്മു​ടെ ഏ​തെ​ങ്കി​ലും ധീ​ര​രാ​യ സൈ​നി​ക​ർ​ക്ക് അ​പാ​യം സം​ഭ​വി​ച്ചോ എ​ന്ന് ചോ​ദി​ച്ചാ​ൽ, ഇ​ല്ല എ​ന്നാ​ണ് ഉ​ത്ത​രം എ​ന്നാ​യി​രു​ന്നു പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ് പാ​ർ​ല​മെ​ന്റി​ൽ പ​റ​ഞ്ഞ​ത്.

അ​തി​നു​ശേ​ഷം രാ​ജ്യ​ത്തി​ന് ന​ഷ്ട​മു​ണ്ടാ​യെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴും എ​ത്ര​പേ​ർ​ക്ക് ജീ​വാ​പാ​യം സം​ഭ​വി​ച്ചു​വെ​ന്നോ അ​താ​രൊ​ക്കെ​യാ​ണെ​ന്നോ മോ​ദി സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ല്ലേ​ഖ​നം ചെ​യ്ത നാ​മ​ങ്ങ​ളി​ൽ ക​ര​സേ​ന​യി​ലെ അ​ഞ്ച് സൈ​നി​ക​രും വ്യോ​മ​സേ​ന​യി​ലെ ഒ​രു സൈ​നി​ക​നു​മു​ണ്ട്. ദേ​ശീ​യ​ത​യു​ടെ പേ​രി​ൽ വ​മ്പു​പ​റ​യു​ന്ന ഒ​രു സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​നു​വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ധീ​ര ര​ക്ത​സൈ​നി​ക​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വ് ന​ൽ​കാ​തി​രു​ന്ന​ത് നാ​ണ​ക്കേ​ടാ​യെ​ന്ന് കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defence ministerControversyOperation Sindoor
News Summary - Union Defence Minister's statement backfires regarding 'Operation Sindoor'
Next Story