Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല

text_fields
bookmark_border
Union Budget of India
cancel

ന്യൂ​ഡ​ൽ​ഹി: വ്യ​ക്​​തി​ഗ​ത ആ​ദാ​യ​നി​കു​തി ഘ​ട​ന​യി​ൽ ​വ്യാ​പ​ക മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ധ​ന​മ​ന്ത്രി. 2020-21ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ ആ​ദാ​യ​നി​കു​തി സം​വി​ധാ​നം പ​രി​ഷ്ക​രി​ച്ച്​ കൂ​ടു​ത​ൽ നി​കു​തി​ദാ​യ​ക​രെ ഇ​തി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കും വി​ധ​മാ​ണ്​ മാ​റ്റ​ങ്ങ​ൾ. പു​തി​യ നി​കു​തി വ്യ​വ​സ്ഥ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് ഏ​​ഴു ല​ക്ഷം രൂ​പ വ​രെ പൂ​ർ​ണ​മാ​യും ആ​ദാ​യ നി​കു​തി ഒ​ഴി​വാ​ക്കി. നി​ല​വി​ൽ ഇ​ത് അ​ഞ്ചു ല​ക്ഷ​മാ​യി​രു​ന്നു. മൊ​ത്തം നി​കു​തി സ്ലാ​ബു​ക​ളു​ടെ എ​ണ്ണം ആ​റി​ൽ​നി​ന്ന് അ​ഞ്ചാ​ക്കി. ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ ഇ​ള​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ​ഴ​യ നി​കു​തി വ്യ​വ​സ്ഥ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​ള​വി​ല്ല.

പ​രി​ഷ്ക​രി​ച്ച പു​തി​യ സം​വി​ധാ​ന​ത്തി​ൽ മൂ​ന്നു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വ​രു​മാ​ന​ത്തി​ന്​ നി​കു​തി​യി​ല്ല. ബാ​ക്കി​യാ​കു​ന്ന വ​രു​മാ​ന​ത്തി​ന്​ നേ​ര​ത്തേ​ ആ​റ്​ സ്ലാ​ബി​ലാ​യി​രു​ന്നു നി​കു​തി. ഇ​ത്​ പു​തി​യ ബ​ജ​റ്റി​ൽ​ അ​ഞ്ചു സ്ലാ​ബാ​യി കു​റ​ച്ചു. മൂ​ന്നു മു​ത​ൽ ആ​റു ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് അ​ഞ്ചു ശ​ത​മാ​ന​വും ആ​റു മു​ത​ൽ ഒ​മ്പ​തു ല​ക്ഷം വ​രെ 10 ശ​ത​മാ​ന​വും, 9-12 ല​ക്ഷം വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 15 ശ​ത​മാ​ന​വു​മാ​ണ് നി​കു​തി​നി​ര​ക്ക്. 12-15 ല​ക്ഷ​ക്കാ​ർ​ക്ക് 20 ശ​ത​മാ​ന​വും 15 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ 30 ശ​ത​മാ​ന​വു​മാ​യി​രി​ക്കും പു​തി​യ സ്ലാ​ബി​ലെ നി​കു​തി​നി​ര​ക്ക്. അ​താ​യ​ത്, വ​രു​മാ​നം ഏ​ഴു ല​ക്ഷം ക​ട​ന്നാ​ൽ മൂ​ന്നു ല​ക്ഷം മു​ത​ലു​ള്ള നി​ര​ക്കി​ൽ നി​കു​തി ന​ൽ​ക​ണം. ഇ​തു പ്ര​കാ​രം 15 ല​ക്ഷം രൂ​പ നി​കു​തി ബാ​ധ്യ​ത​യു​ള്ള വ​രു​മാ​ന​മു​ള്ള​യാ​ൾ നി​കു​തി​യാ​യി ന​ൽ​കേ​ണ്ടി വ​രി​ക ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ്. പ​ഴ​യ സം​വി​ധാ​ന​ത്തി​ൽ 15 ല​ക്ഷം രൂ​പ നി​കു​തി ബാ​ധ്യ​ത​യു​ള്ള വ​രു​മാ​ന​മു​ള്ള​യാ​ൾ 2.10 ല​ക്ഷം നി​കു​തി അ​ട​യ്​​ക്കേ​ണ്ടി​വ​രും.

അ​തേ​സ​മ​യം നി​കു​തി ബാ​ധ്യ​ത​യു​ള്ള വാ​ർ​ഷി​ക വ​രു​മാ​നം ഒ​മ്പ​തു ല​ക്ഷ​മു​ള്ള ഒ​രാ​ൾ​ക്ക്​ പ​ഴ​യ സ്കീ​മി​ൽ 40,000 രൂ​പ​യാ​ണ്​ ആ​ദാ​യ നി​കു​തി. നി​ല​വി​ൽ പു​തി​യ നി​കു​തി സം​വി​ധാ​ന​ത്തി​ൽ നി​കു​തി 60,000 രൂ​പ​യാ​ണ്. പ​രി​ഷ്ക​രി​ച്ച​തോ​ടെ ഇ​ത്​ 45000 രൂ​പ​യാ​കും. 15000 രൂ​പ​യാ​ണ്​ ഇ​തു വ​ഴി ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന നി​കു​തി​ദാ​യ​ക​ർ​ക്ക്​ ല​ഭി​ക്കു​ന്ന നേ​ട്ടം. വ​ള​രെ ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​ർ​ക്ക്​ (വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ട്​ കോ​ടി​ക്ക്​ മു​ക​ളി​ലു​ള്ള​വ​ർ) ബ​ജ​റ്റി​ൽ കാ​ര്യ​മാ​യ നി​കു​തി ഇ​ള​വ്​ ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ൽ ആ​ദാ​യ​നി​കു​തി​ക്ക്​ ന​ൽ​കേ​ണ്ട സ​ർ​ചാ​ർ​ജ്​ 37 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 25 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. ഇ​തോ​ടെ ഇ​വ​രു​ടെ നി​കു​തി ബാ​ധ്യ​ത വ​രു​മാ​ന​ത്തി​ന്‍റെ 42.74ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 39 ശ​ത​മാ​ന​മാ​യി കു​റ​യും. പു​തി​യ നി​കു​തി​ഘ​ട​ന​യി​ൽ ഏ​ഴു ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 33,800 രൂ​പ നി​കു​തി ഇ​ന​ത്തി​ൽ ലാ​ഭി​ക്കാം. 10 ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 23,400 രൂ​പ​യും 15 ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 49,400 രൂ​പ​യും നി​കു​തി ഇ​ന​ത്തി​ൽ ലാ​ഭി​ക്കാം.

സ​ർ​ക്കാ​ർ ഇ​ത​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ വി​ര​മി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ലീ​വ്​ എ​ൻ​കാ​ഷ്​​മെ​ന്‍റി​ന്‍റെ നി​കു​തി ഇ​ള​വ്​ ​ പ​രി​ധി 25 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​മു​ണ്ട്. നി​ല​വി​ൽ മൂ​ന്നു ല​ക്ഷ​മാ​യി​രു​ന്നു.

പു​തി​യ നി​കു​തി വ്യ​വ​സ്ഥ​യും പ​ഴ​യ​തും

2020-21 ബ​ജ​റ്റി​ലാ​ണ് ആ​ദാ​യ നി​കു​തി അ​ട​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി ര​ണ്ടു വ്യ​വ​സ്ഥ​ക​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. വീ​ട്ടു​വാ​ട​ക, ഭ​വ​ന​വാ​യ്പ​യു​ടെ പ​ലി​ശ, മ​ക്ക​ളു​ടെ ട്യൂ​ഷ​ൻ ഫീ, ​നി​ക്ഷേ​പം തു​ട​ങ്ങി നി​കു​തി ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്ന​വ ഒ​ഴി​വാ​ക്കി അ​ഞ്ചു ല​ക്ഷം വ​രെ റി​ബേ​റ്റ് പ്ര​ഖ്യാ​പി​ച്ചാ​ണ് അ​ന്ന് പു​തി​യ നി​കു​തി വ്യ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​താ​ണ് ഇ​പ്പോ​ൾ ഏ​ഴു ല​ക്ഷ​മാ​ക്കി മാ​റ്റി​യ​ത്. പ​ഴ​യ നി​കു​തി വ്യ​വ​സ്ഥ പി​ന്തു​ട​രു​ന്ന​വ​ർ​ക്ക് ഈ ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ഈ ​ഇ​ള​വു​ക​ളെ​ല്ലാം നേ​ടാം. ഏ​ത്​ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന്​ നി​കു​തി​ദാ​യ​ക​ർ​ക്ക്​ തീ​രു​മാ​നി​ക്കാം. എ​ന്നാ​ൽ, പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റി​യാ​ൽ പി​ന്നെ പ​ഴ​യ​തി​ലേ​ക്ക്​ മാ​റ്റം​ സാ​ധ്യ​മ​ല്ല.

Show Full Article

Live Updates

  • 1 Feb 2023 10:35 AM IST



    ബജറ്റിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാൻ ധനമന്ത്രി രാഷ്ട്രപതിഭവനിലെത്തിയപ്പോൾ

     


  • 1 Feb 2023 10:30 AM IST

    ധനമന്ത്രി പാർലമെന്‍റിലെത്തി

    ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിലെത്തി. ബജറ്റ് അംഗീകാരത്തിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങി. 

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Union budget 2023 updates
Next Story