Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏകസിവിൽകോഡ് നടപ്പാക്കില്ലെന്ന് സിക്കിം മുഖ്യമന്ത്രി

text_fields
bookmark_border
ഏകസിവിൽകോഡ് നടപ്പാക്കില്ലെന്ന് സിക്കിം മുഖ്യമന്ത്രി
cancel

റാങ്പോ: സിക്കിമിൽ ഏകസിവിൽകോഡ് നടപ്പാക്കില്ലെന്ന് ബി.ജെ.പി സഖ്യകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച നേതാവും മുഖ്യമന്ത്രിയുമായ പ്രേം സിങ് തമാങ്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രം അടിച്ചേൽപ്പിക്കുന്ന ഏകീകൃത സിവിൽ കോഡ് നടപ്പാക്കില്ലെന്ന് പ്രേം സിങ് തമാങ് വ്യക്തമാക്കി.

“ഞങ്ങൾ മറ്റ് സംസ്ഥാനങ്ങളെപ്പോലെയല്ല. ആർട്ടിക്കിൾ 371 (എഫ്) പ്രകാരം പ്രത്യേക പരിരക്ഷയുണ്ട്. പ്രത്യേക പരിരക്ഷയുള്ള സംസ്ഥാനങ്ങളിൽ, ഏകസിവിൽകോഡ് നടപ്പാക്കില്ലെന്നാണ് റാങ്പോയിൽ നടന്ന രാഷ്ട്രീയ യോഗത്തിൽ സിക്കിം മുഖ്യമന്ത്രി പറഞ്ഞത്.

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ല. യു.സി.സി ചെയർമാൻ കിരൺ റിജിജുവുമായും കേന്ദ്രവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏകസിവിൽകോഡ് നടപ്പാക്കരുതെന്ന് ശിപാർശ ചെയ്തിട്ടുണ്ടെന്നും പ്രേം സിങ് തമാങ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uniform civil code won't be imposed in sikkim says chief minister
Next Story