ഏക സിവിൽ കോഡ്: ഗോത്രവിഭാഗങ്ങൾക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
text_fieldsന്യൂഡൽഹി: ഏക സിവിൽ കോഡ് ഒരു തരത്തിലും ഗോത്രവർഗ്ഗങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഷയത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളിൽ ഗോത്രസമൂഹം വീഴരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച റെഡ് ഫോർട്ട് ഗ്രൗണ്ടിൽ നടന്ന ഗോത്രവർഗ്ഗ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ ഗോത്രവിഭാഗങ്ങളെ അതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഷാ പറഞ്ഞു.
ബി.ജെ.പി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാ ഗോത്രവിഭാഗങ്ങളും യു.സി.സിയുടെ പരിധിക്ക് പുറത്താണെന്ന് നരേന്ദ്ര മോദി സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ഷായുടെ വാദം. നിർദ്ദിഷ്ട നിയമത്തെ ഭയപ്പെടരുതെന്ന് ഗോത്രവിഭാഗങ്ങളോട് അഭ്യർഥിച്ച ആഭ്യന്തര മന്ത്രി ഗ്രാമങ്ങളിലും വനമേഖലകളിലും ഇതുസംബന്ധിച്ച് ബോധവൽക്കരണം നടത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

