ഏകസിവിൽകോഡ്: പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി നിയമ കമീഷൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏകസിവിൽകോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഇക്കാര്യത്തിൽ കേന്ദ്രനിയമകമീഷൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി. മതസംഘടനകൾക്കും ഏക സിവിൽകോഡിൽ അഭിപ്രായമറിയിക്കാം.
ജൂൺ രണ്ടാം തീയതി ഏകസിവിൽകോഡ് പരിഗണിക്കുകയാണെന്ന് ദേശീയ നിയമ കമീഷൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയിരിക്കുന്നത്.
2016ൽ ഒന്നാം മോദി സർക്കാർ ഏകസിവിൽ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നിയമ കമീഷനോട് ആവശ്യപ്പെട്ടിരുന്നു. 2018ൽ കമീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഏകസിവിൽ കോഡ് നിലവിലുള്ള ഏകസംസ്ഥാനം ഗോവയാണ്. ഉത്തരാഖണ്ഡും ഗുജറാത്തും ഏകസിവിൽകോഡ് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

