കൽപറ്റ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിെൻറ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി രാഹുൽ ഗാന്ധി. വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ കൽപറ്റയിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കവേയാണ് നിലപാട് വ്യക്തമാക്കിയത്.
''കമൽ നാഥ് എെൻറ പാർട്ടിക്കാരനാണ്. അദ്ദേഹം ഉപയോഗിച്ച ഭാഷയോട് വ്യക്തിപരമായി യോജിപ്പില്ല. ദൗർഭാഗ്യകരമായ പ്രസ്താവനയാണത്.
പൊതുവായി പറയുേമ്പാൾ ഈ രാജ്യത്തെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ ഒരുപാട് മാറ്റങ്ങൾ വരേണ്ടതുണ്ട്. അത് നിയമത്തിെൻറ കാര്യത്തിലായാലും മറ്റുമേഖലയിലായാലും അങ്ങനെത്തന്നെ. സ്ത്രീകൾ നമ്മുടെ അഭിമാനമാണ്. അവർ സംരക്ഷിക്കപ്പെടേണ്ടവരാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രയോഗങ്ങളെ ഞാൻ അഭികാമ്യമായി കാണുന്നില്ല'' -രാഹുൽ പ്രതികരിച്ചു.
കോൺഗ്രസ് സ്ഥാനാർഥി സുരേഷ് രാജിന് വേണ്ടി ദാബ്രയിൽ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു കമൽനാഥിെൻറ വിവാദ പരാമർശം.
"ഞങ്ങളുടെ സ്ഥാനാർഥി അവളെ പോലെയല്ല... അവളുടെ പേര് എന്താണ്? നിങ്ങൾക്ക് അവളെ നന്നായി അറിയാം, നേരത്തെ എനിക്ക് മുന്നറിയിപ്പ് നൽകേണ്ടതായിരുന്നു... എന്തൊരു ഇനമാണത്" - ഉപതെരഞ്ഞെടുപ്പിലെ ബി.െജ.പി സ്ഥാനാർഥി ഇമാർതി ദേവിയെ ലക്ഷ്യമിട്ടായിരുന്നു കമൽനാഥിന്‍റെ പരാമർശം.
വിവാദ പരാമർശത്തിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പരാമർശത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദ റിപ്പോർട്ട് തേടിയിരുന്നു.