Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന്റെ തീരുവയിൽ പ്രതികരണവുമായി ഇന്ത്യ; പ്രസ്താവനയിറക്കി വിദേശകാര്യമന്ത്രാലയം

text_fields
bookmark_border
ട്രംപിന്റെ തീരുവയിൽ പ്രതികരണവുമായി ഇന്ത്യ; പ്രസ്താവനയിറക്കി വിദേശകാര്യമന്ത്രാലയം
cancel

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. നീതികരിക്കാനാവാത്ത നീക്കമാണ് യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദൗർഭാഗ്യകരമായ നടപടിയാണ് യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി.

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഞങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാർക്കറ്റ് താൽപര്യങ്ങൾ അനുസരിച്ചാണ് എണ്ണ വാങ്ങുന്നത്. 1.4 ബില്യൺ ആളുകളുടെ ഊർജ സുരക്ഷിതത്വം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുറോപ്യൻ യൂണിയൻ ഉൾപ്പടെയുള്ള ഏജൻസികളും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇ​ന്ത്യ​ക്കു​ള്ള തീ​രു​വ 50 ശ​ത​മാ​ന​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​യ​ർ​ത്തിയിരുന്നു. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച 25 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്ക​ത്തി​നു പു​റ​മേ, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​നു പി​ഴ​യാ​യി 25 ശ​ത​മാ​നം കൂ​ടി അ​ധി​ക തീ​രു​വ ചു​മ​ത്തു​ന്ന എ​ക്സി​ക്യു​ട്ടി​വ് ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പു​വെ​ച്ചു. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്ക് തീ​രു​മാ​നം ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.

ആ​ഗ​സ്റ്റ് ര​ണ്ടി​ന് പ്ര​ഖ്യാ​പി​ച്ച പ​ക​ര​ച്ചു​ങ്കം ന​ട​പ്പാ​ക്കു​ന്ന​ത് മൂ​ന്നു​ത​വ​ണ മാ​റ്റി​വെ​ച്ച​ശേ​ഷം വ്യാ​ഴാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രി​ക്കേ​യാ​ണ് ട്രം​പി​െ​ന്റ ന​ട​പ​ടി. 25 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം വ്യാ​ഴാ​ഴ്ച നി​ല​വി​ൽ വ​രു​മെ​ങ്കി​ലും പി​ഴ​യാ​യി ചു​മ​ത്തി​യ 25 ശ​ത​മാ​നം അ​ധി​ക തീ​രു​വ 21 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. ഇ​ന്ത്യ​ക്കെ​തി​രെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ധി​ക​തീ​രു​വ ചു​മ​ത്തു​മെ​ന്ന് ട്രം​പ് ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന തീ​രു​വ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​രം ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ട്രം​പി​െ​ന്റ ആ​രോ​പ​ണം. യു​ക്രെ​യ്നു​മാ​യി യു​ദ്ധം തു​ട​രു​ന്ന റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ക്കെ​തി​രെ തീ​രു​വ​ക്ക് പു​റ​മേ, പി​ഴ​യും ചു​മ​ത്തു​മെ​ന്ന് ട്രം​പ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unfair, unjustified: India's stern response as Trump doubles tariff to 50%
Next Story