Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഗസ്റ്റിൽ ജോലി...

ആഗസ്റ്റിൽ ജോലി നഷ്​ടപ്പെട്ടത്​ 19 ലക്ഷം പേർക്ക്​; ഇന്ത്യയിൽ തൊഴിലില്ലായ്​മ നിരക്ക്​ കൂടുന്നു

text_fields
bookmark_border
unemployment rate
cancel

ന്യൂഡൽഹി: ഇന്ത്യയിൽ തെഴിലില്ലായ്​മ നിരക്ക്​ 2021 ആഗസ്റ്റിൽ 8.3 ശതമാനമായി ഉയർന്നതായും 19 ലക്ഷം പേർക്ക്​ ജോലി നഷ്​ടപ്പെട്ടതായും സെന്‍റർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ).

ജൂലൈയിൽ ഏഴ്​ ശതമാനമായിരുന്നു തൊഴിലില്ലായ്​മ നിരക്ക്​. ഇതോടെ തൊഴിൽ നിരക്ക്​ ജൂലൈയിൽ ഉണ്ടായിരുന്ന 37.5 ശതമാനത്തിൽ നിന്ന്​ 37.2 ശതമാനത്തിലേക്ക്​ ഇടിഞ്ഞതായും സി.എം.ഐ.ഇ റിപ്പോർട്ട്​ വ്യക്തമാക്കി.

കൃഷിയുമായി ബന്ധപ്പെട്ട്​ നിരവധിയാളുകൾക്ക് കാലംതെറ്റി വന്ന മഴയെ തുടർന്ന്​​ തൊഴിൽ നഷ്​ടമായെന്ന്​ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം കാർഷിക മേഖലയിൽ 8.7 ദശലക്ഷം തൊഴിലുകൾ കുറഞ്ഞു. അതേസമയം തന്നെ മറ്റ്​ മേഖലകളി​ലെ ജോലികൾ 6.8 ദശലക്ഷമായി ഉയരുകയാണുണ്ടായത്​. ബിസിനസ്​ മേഖലയിലെ തൊഴിൽ നാല്​ ദശലക്ഷമായി വർധിച്ചു. ചെറുകിട കച്ചവടക്കാരുടെയും ദിവസക്കൂലിക്കാരുടെയും എണ്ണം 2.1 ദശലക്ഷം കൂടി.

ശമ്പളമുള്ള ജോലിക്കാരുടെ എണ്ണത്തിൽ 0.7 ദശലക്ഷം വർധനവ്​ രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കാർഷിക മേഖലയിലെ കുറവ്​ സർവീസ്​ മേഖലയിലൂടെയാണ്​ നികത്തപ്പെട്ടത്​. 8.5 ദശലക്ഷം പുതിയ തൊഴിലുകളാണ്​ ആഗസ്റ്റിൽ സർവീസ്​ മേഖലയിൽ സൃഷ്​ടിച്ചെടുത്തത്​.

വ്യാവസായിക മേഖലയിലും തൊഴിലില്ലായ്​മയാണ്​. വ്യാവസായിക മേഖലയിൽ ജൂലൈയെ അപേക്ഷിച്ച്​ ആഗസ്​റ്റിൽ 2.5 ദശലക്ഷം തൊഴിൽ കുറഞ്ഞതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി‌.എം‌.ഐ‌.ഇയുടെ അഭിപ്രായത്തിൽ കോവിഡ്​ മഹാമാരിയെ തുടർന്ന്​ ഏർപെടുത്തിയ ലോക്​ഡൗണുകളെ തുടർന്ന്​ നിർമാണ മേഖലയിൽ ഏകദേശം 10 ദശലക്ഷം തൊഴ​ിൽ നഷ്​ടമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unemployment Ratejob lossCMIE
News Summary - Unemployment rate increasing in India 1-9 million los jobs in August says CMIE
Next Story