Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജോലിയില്ല; ആശ്രിത നിയമനത്തിനായി പിതാവിനെ കൊലപ്പെടുത്തി യുവാവ്​
cancel
Homechevron_rightNewschevron_rightIndiachevron_right'ജോലിയില്ല'; ആശ്രിത...

'ജോലിയില്ല'; ആശ്രിത നിയമനത്തിനായി പിതാവിനെ കൊലപ്പെടുത്തി യുവാവ്​

text_fields
bookmark_border

ന്യൂഡൽഹി: ആശ്രിത നിയമനത്തിൽ ജോലി ലഭിക്കാൻ പിതാവിനെ കൊലപ്പെടുത്തി തൊഴിൽ രഹിതനായ 35 കാരൻ. ഝാർഖണ്ഡിലെ രാംഗഡ്​ ജില്ലയിലെ ബർക്കകനയിലാണ്​ സംഭവം.

55 കാരനായ കൃഷ്​ണ റാം ബാർക്കകനയിലെ ​പൊതുമേഖല സ്​ഥാപനമയ സെൻട്രൽ കോൾ ഫീൽഡ്​സ്​ ലിമിറ്റഡിലാണ്​ ജോലി ചെയ്​തിരുന്നത്​. കൃഷ്​ണയെ വ്യാഴാഴ്​ച കഴുത്തറു​ത്ത്​ കൊലപ്പെടുത്തിയ നിലയിൽ ക​ണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ കൃഷ്​ണയുടെ മകൻ 35കാരനായ റാം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ കണ്ടെത്തി.

കൃഷ്​ണയുടെ ജോലി ലഭിക്കാൻ വേണ്ടിയാണ്​ മകൻ കൊലപാതകം നടത്തിയതെന്നും​ പൊലീസ്​ ഉദ്യോഗസ്​ഥനായ പ്രകാശ്​ ചന്ദ്ര മഹ്​തോ പറഞ്ഞു. കൊലപാതകത്തിന്​ ഉപയോഗിച്ച കത്തിയും റാമി​െൻറ മൊബൈൽ ഫോണും പൊലീസ്​ ക​​ണ്ടെടുത്തു.

പൊലീസ്​ ചോദ്യം ചെയ്യലിൽ സി.സി.എല്ലിലെ പിതാവി​െൻറ ജോലി മൂത്തമകനായ തനിക്ക്​ ലഭിക്കാൻ വേണ്ടിയാണ്​ കൊലപാതകം ചെയ്​തതെന്ന്​ റാം സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. സി.സി.എല്ലിൽ ജോലിയിലിരിക്കേ തൊഴിലാളി മരിച്ചാൽ അവരെ ആശ്രയിച്ച്​ കഴിയുന്ന വ്യക്തിക്ക്​ മരിച്ച വ്യക്തിയുടെ ജോലി ലഭിക്കുമെന്നാണ്​ വ്യവസ്​ഥയെന്ന്​ പൊലീസ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unemployementjobmurder
News Summary - Unemployed son kills father to get a job on compassionate ground
Next Story