Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi, Amit Sha
cancel
Homechevron_rightNewschevron_rightIndiachevron_rightവിദ്യാഭ്യാസം...

വിദ്യാഭ്യാസം ഇല്ലാത്തവർ രാജ്യത്തിന്​ ഭാരം, നല്ല പൗരനാകാൻ കഴിയില്ല -അമിത്​ ഷാ

text_fields
bookmark_border

ന്യൂഡൽഹി: വിദ്യാഭ്യാസം ഇല്ലാത്തവർ രാജ്യത്തിന്​ ഭാരമാണെന്ന്​ കേന്ദ്രആഭ്യന്തര മന്ത്രി അമിത്​ ഷാ. നിരക്ഷരർക്ക്​ ഇന്ത്യയിലെ നല്ല പൗരൻമാരാകാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണരംഗത്ത്​ എത്തിയതിന്‍റെ 20ാം വാർഷികത്തോട്​ അനുബന്ധിച്ച്​ സൻസദ്​ ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമിത്​ ഷാ.

'വിദ്യാഭ്യാസമില്ലാത്തൊരാൾ രാജ്യത്തിന്​ ഭാരമാണ്​. അവർക്ക്​ ഭരണഘടന നൽകിയ അവകാശങ്ങൾ അറിയില്ല. അവരിൽനിന്ന്​ പ്രതീക്ഷിക്കുന്ന കടമകൾ എന്താ​ണെന്നും അറിയിച്ചു. ഇത്തരക്കാരെ എങ്ങനെ നല്ല പൗരൻമാരെന്ന്​ വിളിക്കാനാകും?' -അമിത്​ ഷാ ചോദിച്ചു.

'​നരേന്ദ്രമോദി ഗുജറാത്ത്​ മുഖ്യമന്ത്രിയായ ആ സമയത്ത്​ പ്രധാന​പ്രശ്​നം സ്​കൂളുകളിൽനിന്ന്​ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കായിരുന്നു. ഒരു ഉത്സവം പോലെ അദ്ദേഹം എൻറോൾമെന്‍റ്​ പ്രക്രിയ ഏറ്റെടുക്കുകയും 100 ശതമാനമാകുകയും ചെയ്​തു. മാതാപിതാക്കളുടെ സംഘടന രൂപീകരിച്ചു. ഒരു​ കുട്ടി സ്​കൂളിൽ വന്നില്ലെങ്കിൽ അതിന്‍റെ കാരണം അന്വേഷിച്ചു. അധ്യാപകരുടെ ഉത്തരവാദിത്തം നിശ്ചയിച്ചു. ഇതിന്‍റെ ഫലമായി കൊഴിഞ്ഞുപോക്ക്​ 37 ശതമാനത്തിൽനിന്ന്​ ഒരു ശതമാനത്തിലേക്ക്​ കുറഞ്ഞു' -അമിത്​ ഷാ പറഞ്ഞു.

തനിക്ക് അറിയാവുന്നതിൽ വെച്ച്​ ഏറ്റവും വലിയ ജനാധിപത്യവാദിയാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്​ അമിത് ഷാ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വേച്ഛാധിപതിയാണെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.

'മോദിജിയോടൊപ്പം പ്രതിപക്ഷത്തും ഭരണപക്ഷത്തും പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തെപ്പോലെ എല്ലാം ശ്രദ്ധയോടെ കേൾക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ഏത്​ യോഗത്തിലായാലും മോദിജി ആവശ്യത്തിന്​ മാത്രം സംസാരിക്കുകയും ക്ഷമയോടെ എല്ലാവരെയും കേൾക്കുകയും ചെയ്യുന്നു. അദ്ദേഹം വ്യക്തികളുടെ അഭിപ്രായത്തിന്‍റെ മൂല്യമാണ്​ പരിഗണിക്കുക. അല്ലാതെ, പറയുന്നയാളുടെ വ്യക്​തിത്വത്തിന്‍റെ വലിപ്പ​ച്ചെറുപ്പമല്ല. തുടർന്നാണ്​ തീരുമാനം എടുക്കുക. അതിനാൽ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന ആരോപണത്തിൽ യാതൊരു കഴമ്പുമില്ല" -അമിത് ഷാ പറഞ്ഞു.

മോദി ഭരണരംഗത്ത്​ 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ്​ എന്നും നിഴലായി കൂടെയുള്ള അമിത്​ഷാ പ്രശംസ ചൊരിഞ്ഞത്​. 'മോദിജി ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മന്ത്രിസഭയെ നയിക്കുന്നത്​. അദ്ദേഹം ഏകപക്ഷീയമായി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്ന തെറ്റിദ്ധാരണ പ്രചരിക്കുന്നുണ്ട്​. പക്ഷേ യാഥാർഥ്യം അങ്ങനെയല്ല. അദ്ദേഹം എല്ലാ വിഷയങ്ങളും ചർച്ചചെയ്യുകയും എല്ലാവരേയും കേൾക്കുകയും ഗുണദോഷങ്ങൾ വിലയിരുത്തുകയും ചെയ്യും. അന്തിമ തീരുമാനം അദ്ദേഹത്തി​േന്‍റതാണ്, കാരണം അദ്ദേഹം പ്രധാനമന്ത്രിയാണ്" -ഷാ വിശദീകരിച്ചു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ സത്യം വളച്ചൊടിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahcitizenBJPEducation News
News Summary - Uneducated people a burden on India can never become a good citizen Amit Shah
Next Story