Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ശ്​​മീ​രി​ൽ 14,000 ...

ക​ശ്​​മീ​രി​ൽ 14,000  ഭൂ​ഗ​ർ​ഭ അ​റ​ക​ൾ നി​ർ​മി​ക്കും 

text_fields
bookmark_border
ക​ശ്​​മീ​രി​ൽ 14,000  ഭൂ​ഗ​ർ​ഭ അ​റ​ക​ൾ നി​ർ​മി​ക്കും 
cancel

ജ​​മ്മു: ജ​​മ്മു-​​ക​​ശ്​​​മീ​​രി​​ൽ സി​​വി​​ലി​​യ​​ൻ​​മാ​​രു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ലും രാ​​ജ്യാ​​ന്ത​​ര​​അ​​തി​​ർ​​ത്തി​​യി​​ലും 14,000 ഭൂ​​ഗ​​ർ​​ഭ അ​​റ​​ക​​ൾ നി​​ർ​​മി​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി ന​​ൽ​​കി. നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പൂ​​ഞ്ച്, ര​​ജൗ​​റി ജി​​ല്ല​​ക​​ളി​​ൽ 7298ഉം ​​രാ​​ജ്യാ​​ന്ത​​ര​​അ​​തി​​ർ​​ത്തി​​യോ​​ട്​ ചേ​​ർ​​ന്ന്​ ജ​​മ്മു, ക​​തു​​വ, സാം​​ബ ജി​​ല്ല​​ക​​ളി​​ൽ 7162 ഉം ​​ആ​​ണ്​ നി​​ർ​​മി​​ക്കു​​ക. 

415.73 കോ​​ടി രൂ​​പ ​ഇ​​തി​​നാ​​യി േക​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നീ​​ക്കി​​വെ​​ച്ചി​​ട്ടു​​ണ്ട്. 13,029 വ്യ​​ക്​​​തി​​ഗ​​ത ഭൂ​​ഗ​​ർ​​ഭ അ​​റ​​ക​​ളും 1431 എ​​ണ്ണം ആ​​ളു​​ക​​ൾ​​ക്ക്​ കൂ​​ട്ട​​മാ​​യി ക​​ഴി​​യാ​​നു​​ള്ള​​തു​​മാ​​യി​​രി​​ക്കും. വ്യ​​ക്​​​തി​​ഗ​​ത അ​​റ​​ക​​ളി​​ൽ എ​​ട്ടു​​പേ​​ർ​​ക്കും വ​​ലി​​യ​​വ​​യി​​ൽ 40 പേ​​ർ​​ക്കും അ​​ഭ​​യം തേ​​ടാം. 

പാ​​കി​​സ്​​​താ​​ൻ ​തു​​ട​​ർ​​ച്ച​​യാ​​യി വെ​​ടി​​നി​​ർ​​ത്ത​​ൽ ലം​​ഘി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ​​നി​​ന്ന്​ സി​​വി​​ലി​​യ​​ൻ​​മാ​​ർ​​ക്ക്​ ഇ​​ത്​ തു​​ണ​​യാ​​കും. പാ​​കി​​സ്​​​താ​​നു​​മാ​​യി ഇ​​ന്ത്യ​ 3323 കി​​ലോ​​മീ​​റ്റ​​ർ അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്നു​​ണ്ട്. ക​​ശ്​​​മീ​​രി​​ൽ 221 കി​​ലോ​​മീ​​റ്റ​​ർ രാ​​ജ്യാ​​ന്ത​​ര​​അ​​തി​​ർ​​ത്തി​​യും 740 കി​​ലോ​​മീ​​റ്റ​​ർ നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യു​​മാ​​ണ്.
 

Show Full Article
TAGS:Under ground Shelter kashmir india news malayalam news 
News Summary - Underground Shelters in Kashmir -India News
Next Story