Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധനുഷ്‌കോടിയിൽ 58 വർഷം...

ധനുഷ്‌കോടിയിൽ 58 വർഷം മുമ്പ് മുങ്ങിയ ഭൂഗർഭ പാലം കണ്ടെത്തി

text_fields
bookmark_border
ധനുഷ്‌കോടിയിൽ 58 വർഷം മുമ്പ് മുങ്ങിയ ഭൂഗർഭ പാലം കണ്ടെത്തി
cancel
camera_alt

ധനുഷ്​കോടിയിൽ പ്രത്യക്ഷപ്പെട്ട തറപാലം

Listen to this Article

ചെന്നൈ: അര നൂറ്റാണ്ട്​ മുൻപ്​ ഉണ്ടായ കടൽക്ഷോഭത്തിൽ മുങ്ങിപ്പോയ ധനുഷ്​കോടിയിലെ ഭൂഗർഭ പാലം കണ്ടെത്തി. ഒരാഴ്ചയായി അതിശക്തമായ കാറ്റും കടൽക്ഷോഭവുമാണ്​ രാമേശ്വരം - ധനുഷ്​കോടി ഭാഗത്ത്​ അനുഭവപ്പെടുന്നത്​. ഇതുമൂലം കടലിന്‍റെ ഒരു ഭാഗം പിൻവാങ്ങുകയും കരയുടെ ഭാഗം പുതുതായി പ്രത്യക്ഷപ്പെടുകയുമായിരുന്നു. ഈ നിലയിലാണ്​ 1964-ലെ ധനുഷ്‌കോടി മേഖലയിൽ തുടർച്ചയായ കടൽക്ഷോഭത്തിൽ മുങ്ങിപ്പോയ പാലം മണൽപരപ്പിൽ പ്രത്യക്ഷപ്പെട്ടത്​.

തറയിൽ കോൺക്രീറ്റ് പൈപ്പുകൾ ഇട്ടാണ് പാലം നിർമിച്ചിരിക്കുന്നത്​. തെക്ക് നിന്ന് വടക്കോട്ടും വടക്ക് നിന്ന് കടലിലേക്കും കടൽവെള്ളം ഒഴുകുന്ന നിലയിലാണ്​ പാലം. നിലവിൽ ധനുഷ്​കോടിയിലെത്തുന്ന വിനോദസഞ്ചാരികൾ തറപാലം കണ്ട്​ അൽഭുതപ്പെടുകയും മൊബൈൽഫോണുകളിൽ ഫോട്ടോയെടുത്തും പോകുന്നു.

1964 വരെ രാമേശ്വരത്തേക്കാൾ വലിയ നഗരമായിരുന്നു ധനുഷ്​കോടി. ഇവിടെ നിന്ന് ശ്രീലങ്കയുടെ തലസ്ഥാനത്തേക്ക് കപ്പൽ ഗതാഗതം ഉണ്ടായിരുന്നു. മധുരയിൽനിന്ന്​ ധനുഷ്​കോടിയിലേക്ക് തീവണ്ടി സർവീസുമുണ്ടായിരുന്നു. സ്കൂൾ, പോസ്റ്റ് ഓഫീസ്, ആശുപത്രി, ക്ഷേത്രങ്ങൾ, തുറമുഖം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള നഗരം 1964 ഡിസംബർ 23 ന് ഉണ്ടായ കൊടുങ്കാറ്റിൽ പൂർണമായും നശിച്ചു.

ഇതേതുടർന്ന് ധനുഷ്​കോടിയിൽ ജനങ്ങൾക്ക്​ താമസിക്കുന്നതിന്​ സർക്കാർ വിലക്കേർപ്പെടുത്തി. എങ്കിലും ഇപ്പോഴും നിരവധി മൽസ്യ തൊഴിലാളി കുടുംബംങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്​. രാമേശ്വരത്തുനിന്ന്​ 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ധനുഷ്​കോടിയിൽ നിരവധി വിനോദസഞ്ചാരികളുമെത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhanushkodi
News Summary - underground bridge that sank 58 years ago has been found at Dhanushkodi
Next Story