Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മുംബൈയെ വിലകുറച്ച്​...

'മുംബൈയെ വിലകുറച്ച്​ കാണുന്നത് സ്വന്തം​ ശവക്കുഴി തോണ്ടുന്നതിന്​ തുല്യം' കങ്കണക്കെതിരെ ശിവസേന മുഖപത്രം

text_fields
bookmark_border
മുംബൈയെ വിലകുറച്ച്​ കാണുന്നത് സ്വന്തം​ ശവക്കുഴി തോണ്ടുന്നതിന്​ തുല്യം കങ്കണക്കെതിരെ ശിവസേന മുഖപത്രം
cancel

മുംബൈ: നഗരത്തെ പാക്​ അധീന കശമീർ എന്ന വിശേഷിപ്പിച്ച ബോളിവുഡ്​ താരം കങ്കണ റണാവത്തി​െനതിരെ ശിവസേന മുഖപത്രമായ സാമ്​ന. മുംബൈ നഗരത്തെ വില കുറച്ച്​ കാണുന്നത്​ സ്വന്തം ശവക്കുഴി തോണ്ടുന്നതിന്​ തുല്യമാണെന്ന്​ സാമ്​നയിലെ മുഖപ്രസംഗത്തിൽ പറയുന്നു.

മുംബൈയിലെ ഓഫിസ്​ കെട്ടിടവുമായി ബന്ധപ്പെട്ട്​ കുറച്ചുദിവസങ്ങളായി ശിവസേന ഭരിക്കുന്ന ബ്രിഹാൻ മുംബൈ കോർപറേഷനും കങ്കണയുമായി വാക്​​പോര്​ അരങ്ങേറിയിരുന്നു. തുടർന്ന്​ മുംബൈയെ പാക് അധീന കശ്​മീർ എന്ന്​ വിശേഷിപ്പിച്ച കങ്കണ സിനിമ മാഫിയയെക്കാൾ മുംബൈ പൊലീസിനെ ഭയക്കുന്നുവെന്നും പറഞ്ഞിരുന്നു.

കങ്കണയെ 'മഹാരാഷ്​ട്ര വിരോധി' എന്നു വിശേഷിപ്പിച്ച സാമ്​ന 'അംബേദ്​കറി​െൻറ ആശയവുമായി യാതൊരു സാമ്യവുമില്ലാത്ത പ്രത്യയ ശാസ്​ത്രം സൂക്ഷിക്കുന്നൊരാൾ മുംബൈ വിമാനത്താവളത്തിലെത്തിയതോടെ നീലകൊടി ഉയർത്തി കോലാഹലമുണ്ടാക്കി സ്വാഗതം ചെയ്​തു. ഇത്​ അംബേദ്​കറിനെ അവഹേളിക്കുന്നതാണെന്നും ലേഖനത്തിൽ പറയുന്നു. മഹാരാഷ്​ട്ര വിരോധികളുമായി ചേർന്ന്​ അധികാരം പിടിക്കൽ മാത്രമാണ്​ അവരുടെ ആവശ്യമെന്നും സാമ്​ന പറയുന്നു.

വിവിധ ഇടങ്ങളിൽനിന്ന്​ നിരവധി പേർ ത്യാഗം സഹിച്ച്​ വലിയ താരങ്ങളായി മാറി. അവരെല്ലാവരും മുംബൈയോട്​ വി​ശ്വാസ്യത പുലർത്തുകയും ചെയ്​തു. മറാത്തക്കാരനായ ദാദാ സാഹേബ്​ ഫാൽക്കെയാണ്​ ബോളിവുഡ്​ കെട്ടിപ്പടുത്തത്​. എന്നാൽ അദ്ദേഹത്തിന്​ ഇതുവരെ ഭാരത്​ രത്​ന ലഭിച്ചില്ല. എന്നാൽ അദ്ദേഹം തുടങ്ങിവെച്ച മേഖലയിൽനിന്ന്​ നിരവധി പേർക്ക്​ ഭാരത രത്​നയുംപാകിസ്​താൻ സിവി​ലിയൻ അവാർഡും ലഭിച്ചു.'

നല്ലതിനെ ജനം എന്നും സ്വീകരിച്ചിരുന്നു. ജിതേന്ദ്ര, ധർമേന്ദ്ര, രാജേഷ്​ ഖന്ന തുടങ്ങിയവർ സ്വാധീനമുള്ള കുടുംബത്തിൽനിന്ന്​ എത്തിയവരായിരുന്നില്ല. അവരുടെ മക്കൾ സിനിമയിൽ എത്തുന്നതിൽ പ്രശ്​നം എന്താണ്​. അവർ അവരുടെ കർമഭൂമിയായ മുംബൈയെ എപ്പോഴും ബഹുമാനിക്കുന്നു. മുംബൈയുടെ വളർച്ചയിൽ സംഭാവന ചെയ്യുന്നു.

വെള്ളത്തിൽ കഴിയു​േമ്പാൾ അവർ മത്സ്യത്തോട്​ ശത്രുത പുലർത്തിയില്ല. ചില്ലുവീട്ടിൽ താമസിക്കു​േമ്പാൾ അതിനുനേരെ അവർ കല്ലെറിഞ്ഞില്ല. അതു ചെയ്യാൻ ശ്രമിച്ചവരെ മുംബൈ പാഠം പഠിപ്പിക്കുകയും ചെയ്​തു. മുംബൈയെ വിലക്കുറച്ചു കാണുന്നത്​ സ്വന്തം ശവക്കുഴി തോണ്ടുന്നതിന്​ തുല്യമാണ്​ -ശിവസേന പറയുന്നു.

കങ്കണയുടെ ഓഫിസ്​ ​െകട്ടിടം അനധികൃതമായി നിർമിച്ചതാ​െണന്ന്​ ചൂണ്ടിക്കാട്ടി ബി.എം.സി അധികൃതർ ഭാഗികമായി പൊളിച്ചിരുന്നു. കങ്കണ ഹരജി നൽകിയതിനെ തുടർന്ന്​ കെട്ടിടം പൊളിക്കുന്നത്​ ബോംബെ ഹൈകോടതി സ്​റ്റേ ചെയ്യുകയും ചെയ്​തിരുന്നു. ഹരജി പരിഗണിക്കുന്നത്​ ബോംബെ ഹൈകോടതി സെപ്​റ്റംബർ 22ലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsSaamanacentral kerala
News Summary - Underestimating Mumbai is like digging your own grave Saamana attacks Kangana
Next Story