Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2023 1:45 AM GMT Updated On
date_range 27 May 2023 1:45 AM GMTതിഹാർ ജയിലിൽ ഒരു തടവുകാരൻ കൂടി ജീവനൊടുക്കി; അഞ്ച് ദിവസത്തിനുള്ളിൽ രണ്ടാമത്തേത്
text_fieldsbookmark_border
ന്യൂഡൽഹി: തിഹാർ ജയിലിൽ ഒരു തടവുകാരൻ കൂടി ജീവനൊടുക്കി. 26കാരനായ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജയിലിൽ മറ്റൊരാൾ കൂടി മരിച്ചത്. സെൻട്രൽ ജയിൽ നമ്പർ നാലി ലെ വാർഡ്-6 ലെ കോമൺ ബാത്ത്റൂമിൽ
വിചാരണ തടവുകാരനായ രാജ(29) ആണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ഡോക്ടർമാർ ഉടൻ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാവേദ് എന്നയാളാണ് കഴിഞ്ഞ ദിവസം ജയിലിനുള്ളിൽ ജീവനൊടുക്കിയത്. ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു ഇദ്ദേഹം.
Next Story