Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏകപക്ഷീയ ഉത്തരവുകൾ...

ഏകപക്ഷീയ ഉത്തരവുകൾ സമ്പദ്​വ്യവസ്ഥയെ തിരിച്ചെത്തിക്കില്ല; മോദി അടിസ്ഥാന തത്വങ്ങൾ മനസിലാക്കണം-രാഹുൽ

text_fields
bookmark_border
ഏകപക്ഷീയ ഉത്തരവുകൾ സമ്പദ്​വ്യവസ്ഥയെ തിരിച്ചെത്തിക്കില്ല; മോദി അടിസ്ഥാന തത്വങ്ങൾ മനസിലാക്കണം-രാഹുൽ
cancel

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ തകർച്ചയിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇന്ത്യയുടെ രണ്ടാം പാദ ജി.ഡി.പി 7.5 ശതമാനമായി ഇടിഞ്ഞ്​ സാ​ങ്കേതികമായി രാജ്യം മാന്ദ്യത്തിലേക്ക്​ കടന്നതിന്​ പിന്നാലെയാണ്​ രാഹുലിൻെറ പ്രസ്​താവന. ചരിത്രത്തിലാദ്യമായി ഇന്ത്യൻ സമ്പദ്​വ്യവസ്ഥ മാന്ദ്യത്തിലേക്ക്​ കടന്നുവെന്ന്​ രാഹുൽ പറഞ്ഞു.

മൂന്ന്​ കോടി ജനങ്ങൾ ഇ​പ്പോഴും തൊഴിലുറപ്പ്​ പദ്ധതിക്ക്​ കീഴിൽ ജോലി ചെയ്യുകയാണ്​. ഏകപക്ഷീയമായ ഉത്തരവുകൾ കൊണ്ട്​ സമ്പദ്​വ്യവസ്ഥയെ തിരികെ എത്തിക്കാനാവില്ല. സമ്പദ്​വ്യവസ്ഥയെ ബാധിക്കുന്ന അടിസ്ഥാന ആശയങ്ങൾ മോദി മനസിലാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദങ്ങളിലും ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ ഇടിവാണ്​ രേഖപ്പെടുത്തിയത്​. ആദ്യപാദത്തിൽ ജി.ഡി.പിയിൽ 23 ശതമാനത്തിൻെറ ഇടിവുണ്ടായപ്പോൾ രണ്ടാം പാദത്തിൽ 7.5 ശതമാനമാണ്​ ഇടിഞ്ഞത്​. ഇതോടെ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ സാ​ങ്കേതികമായി മാന്ദ്യത്തി​ലേക്ക്​ കടക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ecnomic crisisRahul Gandhi
News Summary - Under PM Modi, India's economy in recession first-time ever
Next Story