ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ചുള്ള കരട് ചട്ടങ്ങൾ തയാറായതായി റിപ്പോർട്ട്. കരടിൽ മതപീഡനമെന്ന വാക്ക് ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇതോടെ 2014 ഡിസംബർ 31ന് മുമ്പ് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന ്ത്യയിലെത്തിയ മുസ്ലിംകളല്ലാത്തവർക്ക് നിയമപ്രകാരം പൗരത്വം ലഭിക്കും.
സി.എ.എ നിയമമനുസരിച്ച് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം തെളിയിക്കുന്ന രേഖ മാത്രം ഹാജരാക്കിയാൽ മതിയാകും. സി.എ.എക്കെതിരായ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുേമ്പാഴാണ് നിയമം നടപ്പിലാക്കാനുള്ള അതിവേഗ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
വിദേശരാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്സി മതങ്ങളിൽ പെട്ടവർക്കാണ് സി.എ.എയിൽ പൗരത്വം നൽകുക. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കാവും ഇത്തരത്തിൽ പൗരത്വം ലഭിക്കുക. പാർലമെൻറിെൻറ ഇര ുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഡിസംബർ 12നാണ് രാഷ്ട്രപതി ഒപ്പിട്ട് നിയമമായത്.