Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കെട്ടിടം...

കർണാടകയിൽ കെട്ടിടം തകർന്ന്​ വീണ്​ രണ്ട്​ മരണം

text_fields
bookmark_border
building-collaps
cancel

ബംഗളൂരു: കർണാടകയിൽ നിർമാണത്തിലിരിക്കുന്ന നാല്​ നില കെട്ടിടം തകർന്ന്​ വീണ്​ രണ്ട്​ പേർ മരിച്ചു.ബംഗളൂരുവിൽ നി ന്ന്​ 400 കിലോമീറ്റർ വടക്ക്​ ദർവാദ്​ ജില്ലയിലെ കുമാരേശ്വർ എന്ന സ്​ഥലത്ത്​ ഉച്ചയോടെയാണ്​​ സംഭവം. നിർമാണത്തൊ ഴിലാളികളടക്കം അൻപതോളം ആളുകൾ കെട്ടിടത്തിനകത്ത്​ അകപ്പെട്ടതായാണ്​ കരുതുന്നത്​. രണ്ട്​ വർഷത്തോളമായി കെട്ടി ടത്തി​​െൻറ നിർമാണ പ്രവർത്തികൾ തുടരുകയായിരുന്നു. മൂന്നാം നിലയിലെ പണികൾ നടന്നുകൊണ്ടിരിക്കെയാണ്​ അപകടം സംഭവിച്ചത്​. കെട്ടിടത്തി​​െൻറ ആദ്യ രണ്ട്​ നിലകളിലായി 60ഓളം കടകൾ പ്രവർത്തിക്കുന്നുണ്ടെന്നും അപകടം നടക്കുമ്പോൾ കടകളിൽ 150ഓളം ആളുകൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്​.

പത്ത്​ ആംബുലൻസുകളും അഞ്ച്​ അഗ്​നിശമന സേനാ യൂണിറ്റുകളും സ്​ഥലത്ത് എത്തിയിട്ടുണ്ട്​.​ വൈകുന്നേരവും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്​. കെട്ടിടം തകർന്ന്​ വീഴാനുള്ള കാരണം വ്യക്തമല്ല.

മികച്ച രക്ഷാ പ്രവർത്തകരെയും മറ്റും പ്രത്യേക വിമാനത്തിൽ സ്ഥലത്തെത്തിക്കാനും രക്ഷാപ്രവർത്തനത്തിന്​ മേൽ​നോട്ടം വഹിക്കാനും ചീഫ്​ സെക്രട്ടറിക്ക്​ ദിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUnder-Construction BuildingBuilding CollapsKumareshwar Nagar
News Summary - Under-Construction Building Collapses in Kumareshwar Nagar -india news
Next Story