Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു; 40 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം ഊർജ്ജിതം

text_fields
bookmark_border
കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു; 40 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം ഊർജ്ജിതം
cancel

കൊൽക്കത്ത: കൊൽക്കത്തയിലെ തരാതല പ്രദേശത്ത് നിർമാണത്തിലിരുന്ന മൂന്ന് നില ഗോഡൗൺ തകർന്ന് വീണു. 30 തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് പറഞ്ഞു. പത്ത് പേരെ രക്ഷപ്പെടുത്തിയതായും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതാ‍യും കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നതിനിടെ നിരവധി തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നപ്പോളാണ് ഇരുമ്പ് ബീമുകളുടെയും കോൺക്രീറ്റിന്‍റെയും വലിയ ഭാഗങ്ങൾ ഇടിഞ്ഞ് വീണ് അപകടം ഉണ്ടായത്. ഗോഡൗണിന്‍റെ നിർമ്മാണത്തിന് ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊൽക്കത്ത പൊലീസും ഗുരന്ത നിവാരണ വകുപ്പും അഗ്നിശമനസേന പ്രവർത്തകരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. നിർമ്മാണപ്രവർത്തനത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് മന്ത്രി ഇന്ദ്രനിൽ ഖാൻ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Under-construction building collapses in Kolkata; 40 people trapped in rubble, rescue operations underway
Next Story