Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ...

ബിഹാറിൽ നിർമാണത്തിലുള്ള കൂറ്റൻ പാലം ഗംഗയിൽ തകർന്നുവീണു; ചെലവ് 1717 കോടി -വിഡിയോ

text_fields
bookmark_border
bridge collapse 09978
cancel

പട്‍ന: ബിഹാറിലെ ഭഗൽപൂരിൽ നിർമാണത്തിലിരുന്ന കൂറ്റൻ പാലം ഗംഗാ നദിയിൽ തകർന്നുവീണു. ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. ഖഗാരിയെയും ഭഗൽപൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണു തകർന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു.


1717 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന നാലുവരി പാലമാണ് തകർന്നത്. കഴിഞ്ഞ ഏപ്രിലിൽ ശക്തമായ കാറ്റിൽ പാലത്തിനു കേടുപാട് സംഭവിച്ചിരുന്നു.


Show Full Article
TAGS:bridge collapses
News Summary - Under construction bridge collapses in Bihar's Bhagalpur
Next Story