Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്നോവക്കുള്ളിൽ മൂർഖൻ;...

ഇന്നോവക്കുള്ളിൽ മൂർഖൻ; ഫിനോയിൽ തളിച്ചു, ഗുരുതരാവസ്ഥയിലായ പാമ്പിന് അടിയന്തര ചികിത്സ

text_fields
bookmark_border
ഇന്നോവക്കുള്ളിൽ മൂർഖൻ; ഫിനോയിൽ തളിച്ചു, ഗുരുതരാവസ്ഥയിലായ പാമ്പിന് അടിയന്തര ചികിത്സ
cancel

റായ്ചൂർ: കാറിനുള്ളിൽ കണ്ടെത്തിയ മൂർഖനെ പുറത്തുചാടിക്കാൻ നാട്ടുകാർ ഫിനോയിൽ തളിച്ചത് വിനയായി. അപകടാവസ്ഥയിലായ പാമ്പിന് ഡോക്ടർ കൃത്രിമ ശ്വാസം അടക്കം അടിയന്തര ചികിത്സ നൽകി രക്ഷിച്ചു.

കർണാടകയിലെ റായ്ചൂരിലെ ലിംഗസുഗൂർ താലൂക്കിലെ പമനകല്ലൂരിലാണ് സംഭവം. ഇന്നോവ കാറിനുള്ളിലാണ് മൂർഖനെ കണ്ടത്. പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഏതുവിധേനയും പ്രശ്നം പരിഹരിക്കുകയെന്ന ചിന്തയിൽ ഓടിക്കൂടിയവരിൽ ചിലർ നടത്തിയത് ഫിനോയിൽ തളിക്കലാണ്.

ഇതോടെ പാമ്പിന്‍റെ ബോധം പോയി അപകടാവസ്ഥയിലായി. പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്. ഈ സമയം ഇവിടെയെത്തിയ മെഡിക്കൽ ഓഫീസർ പാമ്പിന്‍റെ വായിലേക്ക് ചെറിയ പൈപ്പ് കടത്തി കൃത്രിമ ശ്വാസം നൽകി. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ കൃത്രിമ ശ്വാസം നൽകി പാമ്പിന്‍റെ ജീവൻ രക്ഷിക്കുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cobrasnake rescue
News Summary - Unconscious cobra saved through artificial oxygen
Next Story