ട്രെയിനിൽ നിന്ന് പെൺകുട്ടികളെ തള്ളിയിട്ടു; ഏഴു വയസുകാരി മരിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സിതാപൂരിൽ ഒാടുന്ന തീവണ്ടിയിൽ നിന്ന് ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരിൽ ഏഴു വയസുകാരി മരിച്ചു. പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്.
ബിഹാറിലെ മോത്തിഹാരിയിൽ നിന്നും അമൃതസർ–ഷഹർസ എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്രചെയ്ത സഹോദരിമാരെ അമ്മാവൻ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ലഖ്നോവിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള സിതാപൂരിലെ റെയിൽവേ ട്രാക്കിന് സമീപത്താണ് മരിച്ച നിലയിൽ മുനിയ എന്ന ഏഴുവയസുകാരിയെ കണ്ടെത്തിയത്. പിന്നീട് നാലും ഒമ്പതും വയസുള്ള സഹോദരിമാരെ സമീപ പ്രദേശത്ത് പരിക്കേറ്റ നിലയിലും കണ്ടെത്തി. ഇവരെ സിതാപൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പൊട്ടലേറ്റ ഇളയ പെൺകുട്ടി ഷമീമിെൻറ നില ഗുരുതമാണ്. ഒമ്പതുവയസുകാരി ആൽഗുെൻറ കൈകളും ഇടുപ്പെല്ലും ഒടിഞ്ഞിട്ടുണ്ട്.
പെൺകുട്ടികളെ പലസ്ഥലങ്ങളിലാണ് തള്ളിയിട്ടിരുന്നത്. ഭവാനിപുരിൽ ട്രാക്കിന് സമീപത്തുനിന്നും ആൽഗുനെ കണ്ടെത്തിയതോടെയാണ് മരണപ്പെട്ട പെൺകുട്ടി സഹോദരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മണിക്കൂറുകൾക്ക് ശേഷം സമീപ ഗ്രാമമായ ഗുർഗാവിൽ നിന്ന് പരിക്കേറ്റ നാലുവയസുകാരിയെയും കണ്ടുകിട്ടുകയായിരുന്നു.
യാത്രക്കിടെ അമ്മാവൻ പുറത്തേക്ക് തള്ളിയിട്ടുവെന്ന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. മോത്തിഹാരി പൊലീസ് പെൺകുട്ടികളുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദാരിദ്ര്യം മൂലം പെൺകുട്ടികളെ ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
