Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ...

പുതിയ സു​പ്രീം​കോ​ട​തി ചീഫ്​ ജസ്​റ്റിസിനെ തെരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം

text_fields
bookmark_border
Supreme Court
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ ത​െൻറ പി​ൻ​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​തെ പ​ടി​യി​റ​ങ്ങി​യേ​ക്കും. ചീ​ഫ് ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ, ജ​സ്​​റ്റി​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ, റോ​ഹി​ങ്​​ട​ൺ ന​രി​മാ​ൻ, യു.​യു. ല​ളി​ത്, എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന കൊ​ളീ​ജി​യ​വും കേ​ന്ദ്ര സ​ർ​ക്കാ​റും ത​മ്മി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യാ​ണ്​ അ​ടു​ത്ത ചീ​ഫ്​ ജ​സ്​​റ്റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ വൈ​കു​ന്ന​തി​ന്​ പി​ന്നി​െ​ല​ന്നാ​ണ്​ സൂ​ച​ന.

2019 ന​വം​ബ​റി​ൽ അ​ധി​കാ​ര​മേ​റ്റ​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്‌​ഡെ 14 മാ​സ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഏ​പ്രി​ൽ 23ന് ​വി​ര​മി​ക്കു​ക​യാ​ണ്. ചീ​ഫ് ജ​സ്​​റ്റി​സ്​ എ​സ്.​എ ബോ​ബ്​​ഡെ​ക്കു പി​ന്നാ​ലെ ജ​സ്​​റ്റി​സ്​ ഇ​ന്ദു മ​ൽ​ഹോ​ത്ര​യും ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ വി​ര​മി​ക്കും. കൂ​ടാ​തെ, ജ​സ്​​റ്റി​സു​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ൺ, റോ​ഹി​ങ്​​ട​ൺ ന​രി​മാ​ൻ, ന​വീ​ൻ സി​ൻ​ഹ എ​ന്നി​വ​രും ഈ ​വ​ർ​ഷം വി​ര​മി​ക്കും. 34 ജ​ഡ്ജി​മാ​ർ ഉ​ണ്ടാ​കേ​ണ്ടി​ട​ത്ത് നി​ല​വി​ൽ 30 ജ​ഡ്ജി​മാ​രു​മാ​യാ​ണ് സു​പ്രീം​കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന നി​ര​വ​ധി കേ​സു​ക​ളെ​യാ​ണ്​ ജ​ഡ്​​ജി​മാ​രു​ടെ കു​റ​വ്​ ​ ബാ​ധി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Justicesupreme court
Next Story